പ്രബന്ധരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു


Ad

കൽപ്പറ്റ: ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന സുസ്ഥിര വികസന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റി ലേഡി ശ്രീറാം കോളേജ് ബി.എ പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും പുല്‍പ്പള്ളി കളനാടിക്കൊല്ലി സ്വദേശിനിയുമായ കാര്യംപതി വീട്ടില്‍ അര്‍ച്ചന മനോജ് ഒന്നാം സ്ഥാനം നേടി. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഹിന്ദു കോളേജ് ബി.എ എക്കണോമിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്‍ഡ് കോളനി സ്വദേശിയുമായ വടക്കേതില്‍ വീട്ടില്‍ വി. മുഹമ്മദ് യാസീന്‍ രണ്ടാം സ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ രണ്ടാംവര്‍ഷ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും മാനന്തവാടി സ്വദേശിനിയുമായ ചാമക്കാലയില്‍ വീട്ടില്‍ ദേവിക പ്രകാശ് മൂന്നാം സ്ഥാനവും നേടി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ രണ്ടാം വര്‍ഷ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും മീനങ്ങാടി മാനികാവ് സ്വദേശിനിയുമായ തോട്ടുംപുറത്ത് വീട്ടില്‍ ടി.ജി. അഞ്ജു, നടവയല്‍ സി.എം കോളേജ് ഒന്നാംവര്‍ഷ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും കൊയിലേരി പയ്യംമ്പള്ളി സ്വദേശിനിയുമായ പുത്തുപറമ്പില്‍ വീട്ടില്‍ പി.ആര്‍. ശരണ്യ, മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ബി.എഡ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും പടിഞ്ഞാറത്തറ പുതുശ്ശേരികടവ് സ്വദേശിയുമായ ഇ.എ. മുജീബ് റഹ്മാന്‍ എന്നിവരുടെ പ്രബന്ധങ്ങള്‍ക്ക് എ- ഗ്രേഡും ലഭിച്ചു.

ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടിയവര്‍ക്ക് യഥാക്രമം 7500, 5000, 3000 രൂപ വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. എ ഗ്രേഡ് നേടിയവര്‍ക്ക് പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സുസ്ഥിര വികസന രംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഫെബ്രുവരി 18ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിലായിരുന്നു മത്സരം നടന്നത്. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും മറ്റ് ജില്ലകളിലെ കോളേജുകളില്‍ പഠിക്കുന്ന ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കുമായിരുന്നു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *