April 26, 2024

മലവെള്ളപാച്ചിൽ ആദ്യം അടിവാരത്ത്, പിന്നെ കുറ്റ്യാടി ചുരത്തിൽ : മഴയില്ലാതെ ചിലയിടങ്ങൾ

0
Img 20211102 193024.jpg

സി.വി.ഷിബു. 
കൽപ്പറ്റ: വല്ലാത്തൊരു കാലാവസ്ഥയായിരുന്നു ചൊവ്വാഴ്ച വയനാട്ടിൽ വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലും അടിവാരത്തും കുറ്റ്യാടി. ചുരത്തിലും മണ്ണിടിച്ചിലും ചെറിയ ഉരുൾപൊട്ടലും മലവെള്ളപാച്ചിലും ഉണ്ടായപ്പോഴും ഒരു പകൽ മുഴുവൻ മഴ പെയ്യാത്ത ഇടങ്ങളും വയനാട്ടിലുണ്ടായിരുന്നു. 
 . 
ഉച്ചക്ക് മുമ്പാണ് അടിവാരത്ത് ദേശീയ പാതയിലേക്ക് മലവെള്ളപാച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടത്. ഈ പ്രദേശവും താമരശ്ശേരി ചുരവും മണിക്കൂറുകളോളം മഴയിൽ ഭീതിയിലായിരുന്നു.
അടിവാരത്തും താമരശ്ശേരി ചുരത്തിലും ഉച്ചകഴിഞ്ഞതോടെ ഗതാഗതം സാധാരണ നിലയിലായി. 
അപ്രതീക്ഷിതമായി വളരെ പെട്ടെന്ന് 
 ഉച്ചയോടെയാണ് കുറ്റ്യാടി ചുരത്തിൽ അതി ഭീകരമായ ശബ്ദത്തിൽ ഇടിമുഴക്കവും തുടർന്ന് ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടായത്. മണിക്കുറുകളോളം അവിടെ മഴ തുടർന്നപ്പോൾ വയനാടിൻ്റെ മറ്റ് പല ഭാഗങ്ങളിലും ചാറ്റൽ മഴ പോലും ഉണ്ടായിരുന്നില്ല.
കുറ്റ്യാടി ചുരത്തിൽ ഇനിയും ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. 
അതേ സമയം താമരശ്ശേരി ചുരത്തിൽ ഉച്ചകഴിഞ്ഞതോടെ മഴ കുറഞ്ഞു.
    കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉച്ചകോടി നടക്കുന്നതിനിടെയാണ് കേരളത്തിൽ കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഗുരുതര ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് .
കഴിഞ്ഞ ആഴ്ചകളിൽ ഇടുക്കിയിലും കോട്ടയത്തുമെല്ലാം വൻതോതിൽ മണ്ണിടിച്ചിലും മലവെള്ള പാച്ചിലും കനത്ത മഴയും ഉണ്ടായപ്പോൾ ശാന്തമായിരുന്നു വയനാട്. 
2018 ലും 2019 പ്രളയം സാരമായി ബാധിച്ച വയനാട്ടിൽ ഇപ്പോഴും പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *