വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തിരുനെല്ലി അമ്പലം, കാളിന്ദി, പോത്തുമൂല, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇന്ന് ( വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മാനന്തവാടി ക്യാമ്പസിൽ മെൻസ് ഹോസ്റ്റലും അക്കാദമിക് ബ്ലോക്കും പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധം ;ക്ലാസുകൾ ബഹിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിൽ വിദ്യാർത്ഥികൾ പുതിയ മെൻസ് ഹോസ്റ്റലും അക്കാദമിക് ബ്ലോക്കും പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്ക്കരിച്ച് വിദ്യാർത്ഥി സംഗമവും പ്രതിഷേധ യോഗവും നടത്തി. ക്യാമ്പസിലെ കുടിവെള്ളപ്രശ്നം, പ്ലാന്റ് സയൻസ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക , ക്യാമ്പസിലേക്ക് വാഹനസൗകര്യം എർപ്പെടുത്തുക എന്നീ കാര്യങ്ങൾ വിദ്യാർത്ഥികൾ യോഗത്തിൽ ഉന്നയിച്ചു. മിഥുൻലാൽ എം…

ടയർ വർക്സ് അസോസിയേഷൻ കേരള മാനന്തവാടി മേഖലാ മെംബർഷിപ്പ് ക്യാംപെയ്ൻ സംഘടിപ്പിച്ചു

മാനന്തവാടി: ടയർ വർക്സ് അസോസിയേഷൻ കേരള _മാനന്തവാടി മേഖലാ മെംബർഷിപ്പ് ക്യാംപെയ്നും ഡയറി പ്രകാശനവും മാനന്തവാടി നഗരസഭാ അദ്ധ്യക്ഷ രത്ന വല്ലി നിർവഹിച്ചു. വയനാട് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ഡയറി വിതരണ ഉദ്ഘാടനം നടത്തി. ജില്ലാ ട്രഷററർ ടി. ബാലകൃഷ്ണൻ നായർ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഷാജി പുളിയോരത്ത്, എം.വി.ഷിജു എന്നിവർ ആശംസകൾ…

വായുമലിനീകരണം വാര്‍ത്തയാകുന്നില്ല: ആനന്ദ് പ്രധാന്‍

പുല്‍പ്പള്ളി : വായു മലിനീകരണവും അനുബന്ധ പാരിസ്ഥിതിക പ്രശ്‌നങ്ങളും വാര്‍ത്തയാകുന്നതിനു പകരം സിനിമ, ക്രിക്കറ്റ്, കുറ്റകൃത്യങ്ങള്‍ എന്നിവയിലാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്ന്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രഫസര്‍ ആനന്ദ് പ്രധാന്‍ അഭിപ്രായപ്പെട്ടു. പുല്‍പ്പള്ളി പഴശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്കിടയില്‍ ആരോഗ്യപരമായ…

സിസ്റ്റർ അജയ(എം എസ് എം ഐ) നിര്യാതയായി

ബത്തേരി : റവ : സിസ്റ്റർ.അജയ (എം എസ് എം ഐ ) നിര്യാതയായി.  പുൽപ്പള്ളി സെന്റ്: തോമസ് ചർച്ച് മരകാവ് ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റർ ഇപ്പോൾ ഗൂഡല്ലൂർ മൈക്കാവ് മൗണ്ട് ഇടവകയിലായിരുന്നു  സേവനം.  വെള്ളിയാഴ്ച എം എസ് എം ഐ ബത്തേരി പ്രൊവിൻഷ്യൽ ഹൗസിൽ 10-30 ന് സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ബത്തേരി അസംഷൻ…

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 13.62

 കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന്  289 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.62 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

കാട്ടിക്കുളത്ത് കാട്ടാന വാഴ കൃഷി നശിപ്പിച്ചു

  തിരുനെല്ലി – കാട്ടാന വാഴ കൃഷി നശിപ്പിച്ചു.തിരുനെല്ലി പഞ്ചായത്തിലെ ചേലൂർ രണ്ടാം ഗേയ്റ്റിലെ പി കെ.പുരുഷോത്തമൻ്റ വാഴത്തോട്ടമാണ് ഇന്ന് രാവിലെ എട്ട് മണിയോടെ കാട്ടാന നശിപ്പിച്ചത്. ജനവാസ കേന്ദ്രത്തിലെത്തിയ ആന ഒരു മണിക്കൂറോളം തോട്ടത്തിൽ നിലയുറപ്പിച്ചത് ജനങ്ങളെ ഭീതിയി ലാഴ്ത്തി. കാട്ടിക്കുളം രണ്ടാം ഗേയ്റ്റിന് മുമ്പിൽ തന്നെയാണ് കാട്ടാന ഇറങ്ങിയത് ഈ സമയം കാവൽമാടത്തിൽ…

വന്യമൃഗശല്യം :കർഷകസംഘം അപ്പപ്പാറ ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു

 തിരുനെല്ലി – വന്യമൃഗശല്യം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം തിരുനെല്ലി വില്ലജ് കമ്മിറ്റി അപ്പപ്പാറ ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ഏഴു വാർഡുകളിലും  കാട്ടാന, പന്നി, കുരങ്ങ് എന്നിവഉൾപ്പെടയുള്ള വന്യ ജീവികൾ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങാതിരിക്കാൻ പ്രതിരോധ സംവിധാനം ഒരുക്കുക, വന്യമൃഗങ്ങളെ തടയാൻ…

വയനാട് ഫൂട്ട് ഫെസ്റ്റ്-21 ഡിസംബർ 8 ന് കമ്പളക്കാട്

മീനങ്ങാടി : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഫുട്ട് ഫെസ്റ്റ് 21 എന്ന നാമധേയത്തിൽ പരിപാടി സംഘടിപ്പിക്കുന്നു.ജില്ലയിലെ ചെറുകിട ഫൂട്ട് വേയർ വ്യാപാരികളായ അഞ്ഞൂറോളം അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ല കൺവെൻഷൻ 2021 ഡിസംബർ എട്ടിന് കമ്പളക്കാട് വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എംഎൽഎമാർ ജനപ്രതിനിധികൾ പ്രമുഖ…

വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യം; മൈസൂരുവില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം,അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന

മാനന്തവാടി:കേരളത്തിൽ നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കി കർണാടകയിലെ അതിർത്തി പ്രദേശങ്ങൾ. വയനാട്ടിൽ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൈസൂരു ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കർണാടകയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് സാഹചര്യത്തിൽ വയനാട്-മൈസൂർ ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളായ ബാവലി,മുത്തങ്ങ എന്നിവിടങ്ങളിൽ നിലവിൽ നിലവിൽ…