മാനന്തവാടി കണ്ടാരപ്പള്ളിൽ വത്സ ജെയിംസ് നിര്യാതയായി

പി ഡബ്യു കോൺട്രാക്ടർ മാനന്തവാടി ,ചങ്ങാടക്കടവ് ,കണ്ടാരപ്പള്ളിൽ കെ ജെ ജെയിംസിൻ്റെ ഭാര്യ വത്സ ജെയിംസ് (72) നിര്യാതയായി.മക്കൾ ദീപു, ബോബി, സോനു, അജു. മരു.: ബിന്ദു, ഷിബി, റെജി, ലിമോൾ സംസ്ക്കാരം പിന്നീട് കുറുപ്പുംന്തറയിൽ

വാഴപ്പറമ്പിൽ മറിയകുട്ടി നിര്യാതയായി

വാഴവറ്റ: വാഴപ്പറമ്പിൽ ചാക്കോയുടെ ഭാര്യ മറിയകുട്ടി (78) അന്തരിച്ചു. മക്കൾ: സണ്ണി, ജെയിംസ്, എൽസി, ലിസി മരുമക്കൾ: ഗ്രേസി, ജോണി, എൽസി, ലോറൻസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2 മണിക്ക് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

എ.ബി.സി.ഡി പദ്ധതി ക്യാമ്പിന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

  ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക, അവ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുക, ആധികാരിക രേഖകളില്ലാത്തവര്‍ക്ക് രേഖകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌ക്കരിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതിയുടെ ആദ്യഘട്ടം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും സബ് കളക്ടര്‍ ആർ.…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോച്ചുവയല്‍, പത്താംമൈല്‍ ,തേറ്റമല, പള്ളിപീടിക, ഇണ്ടേരിക്കുന്നു ,പോരുന്നന്നൂര്‍, ഏഴാംമൈല്‍ ഭാഗങ്ങളില്‍ ഇന്ന്് ( ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പനമരം ടൗൺ, ഹൈസ്കൂൾ റോഡ്, ചാലിൽ ഭാഗം, പനമരം – നടവയൽ റോഡ് എന്നീ പ്രദേശങ്ങളിൽ…

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടിയ ആയിഷ സജയെ ആദരിച്ചു

വൈത്തിരി : ബയോ ടെക്നോളജി പ്രവേശന പരീക്ഷയിൽ ഹൈദരാബാദ്   യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കും ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കും കരസ്ഥമാക്കിയ ആയിഷ സജയേ ജെ സി ഐ കൽപ്പറ്റ ചാപ്റ്റർ ആദരിച്ചു അനുപ് കിഴക്കേപാട്ട് , പി ഇ ഷംസുദ്ദിൻ , ഷെമീർ പാറമ്മൽ തുടങ്ങിയർ സംബന്ധിച്ചു. തളിപ്പുഴ കെ.പി…

പി.എസ്.സി: ഒന്നാംഘട്ട ബിരുദതല പ്രാഥമിക പൊതുപരീക്ഷ 13 ന്

കേരള പി.എസ്.സി ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ചിരുന്നതും മഴക്കെടുതി മൂലം മാറ്റി വെച്ചതുമായ ബിരുദതല പ്രാഥമിക പൊതു പരീക്ഷ (ഒന്നാംഘട്ടം), നവംബർ 13 (ശനി) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ മുൻ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാർത്ഥികൾ നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി ഉച്ചയ്ക്ക് 1.30 ന് മുമ്പായി പരീക്ഷാ…

കുഴഞ്ഞ് വീണ് മരിച്ചു

 മീനങ്ങാടി: പാലക്കമൂല ഓണ ക്കര കാവുങ്ങൽ പ്രകാശൻ പുഞ്ചിരി (52) കുഴഞ്ഞ് വീണ് മരിച്ചു. ജോലിക്കിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസ്മയ ട്രാവൽസ് & ഹോളിഡേയ്സിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.  ശ്രീനയാണ് ഭാര്യ പ്രസാദ്, ദിവിൻ, ദിവ്യ എന്നിവർ…

മാനന്തവാടിയിലെ ഹോട്ടലുകളിൽ മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ പരിശോധന; ശുചിത്വം പാലിക്കാത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകും

മാനന്തവാടിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ടൗണിലെ 20ഓളം ഹോട്ടലുകളിലാണ് ഇന്ന് പരിശോധന നടന്നത്.  ശുചിത്വം പാലിക്കാത്ത ഹോട്ടകുകൾക്ക് നോട്ടീസ് നൽകും. പരിശോധന വരും ദിവസങ്ങളിലും തുടരും.  പരിശോധനയിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്റ്റർ കെ എം സജി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ് അജിത്ത്. ബി എസ് രമ്യ.വി സിമി എന്നിവർ നേതൃത്വം…

ഒളിമ്പിക് അസോസിയേഷൻ ആദരിച്ചു

നെറ്റ് ബോളില്‍ ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി ചാമ്പ്യൻ ബേസിൽ അന്ത്രയോസ്, നാഷണൽ സിൽവർ മെഡൽ ജേതാവ് എലേന ദീപ്തി അനിൽ, ഫെഡറേഷൻ കപ്പ് ബ്രോൺസ് മെഡൽ വിജയി ജിഷ്ണു പ്രിയ, നാഷണൽ പാർടിസിപേഷൻ അംഗങ്ങളായ രാഹുൽ ടി.എസ്‌ , കൃഷ്ണേന്തു എം, അൻഫസ്‌ അബ്ദുൽ വഹാബ് എന്നിവരെയാണ് ഒളിമ്പിക് അസോസിയേഷൻ ആദരിച്ചത്. കേരള ഒളിമ്പിക്സ് അസോസിയേഷന്‍…

ഗതാഗതം നിരോധിച്ചു

കാരാപ്പുഴ ജലസേചന പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടതുകര മെയിന്‍ കനാല്‍ ഇസ്‌പെക്ഷന്‍ റോഡില്‍ പാലം പണി നടക്കുന്നതിനാല്‍ മടക്കിമല മുതല്‍ പരിയാരം ക്രോസ് ജംങ്ഷന്‍ വരെ കനാല്‍ ഇന്‍സ്‌പെക്ഷന്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം നവംബര്‍ പത്ത് (ഇന്ന്) മുതല്‍ ഡിസംബര്‍ പത്ത് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.