ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ യുവാവിന് പരിക്കേറ്റു

 വാകേരി  – ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ  തുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്കേറ്റു.  തോൽപ്പെട്ടി വാകേരി ആക്കൊല്ലി സന്തോഷ് (42) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം.കാരമാട് എസ്റ്റേറ്റിലാണ് പട്ടാപകൽ എട്ടോളം വരുന്ന കാട്ടാനക്കൂട്ടം ഇറങ്ങിയത്. വനപാലകരോടൊപ്പം കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാതിരികെവന്ന് സന്തോഷിനെ ആക്രമിക്കുകയായിരുന്നു സന്തോഷിൻ്റെ നടുവിനും, നെഞ്ചത്തും, കാലിനും, കൈക്കുമാണ് പരിക്കേറ്റത്.  സന്തോഷിനെ…

വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും- കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക ശില്പശാല

അമ്പലവയൽ -വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, ജില്ലാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ, 'വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ ഏകദിന ശില്പശാല നവംബർ 18 വ്യാഴാഴ്ച്ച അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്നു. ദേശീയ, സംസ്ഥാന കാർഷിക ഗവേഷണ സംവിധാനങ്ങളുടെ ഗവേഷണഫലങ്ങൾ ജില്ലയിലെ കർഷകരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനുള്ള…

സി പി ഐ എം ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി

  വൈത്തിരി – സി പി ഐ എം  ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.വൈത്തിരി ഏരിയാ സമ്മേളനം അച്ചൂരാനം അത്തിമൂലയിൽ  വെച്ച് ആരംഭിച്ചു. സമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ , സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ.എൻ പ്രഭാകരൻ, കെ.റഫീഖ്, പി.കെ.…

മുൻ കൽപ്പറ്റ മുൻസിപ്പൽ കൗൺസിലർ കെ കെ ജോൺ നിര്യാതനായി

 കൽപ്പറ്റ –  മുൻ കൽപ്പറ്റ മുൻസിപ്പൽ കൗൺസിലറും സജീവ കോൺഗ്രസ് പ്രവർത്തകനും വയനാട്ടിലെ ആദ്യകാല സമാന്തര കോളേജായ കലിക ചുണ്ടേൽ പ്രിൻസിപ്പാൾ കൂടിയായ കെ കെ ജോൺ നിര്യാതനായി. ഭാര്യ :-വത്സ ജോൺ (റിട്ട. അധ്യാപിക) മക്കൾ :ഡോ. നീതു ജോൺ, ഗീതു ജോൺ (യു എസ് എ ), നിഖിത ജോൺ മരുമക്കൾ -ജെറി…

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നു

മീനങ്ങാടി:സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നു. മീനങ്ങാടി ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഭിമുഘ്യത്തിൽ നാളെ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം  ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സാവ് സംഘടിപ്പിക്കുന്നു

മീനങ്ങാടി:സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സാവ് സംഘടിപ്പിക്കുന്നു. മീനങ്ങാടി ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഭിമുഘ്യത്തിൽ നാളെ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

പിലാക്കാവ് വെറ്റിനറി സബ് സെന്റര്‍ പ്രവര്‍ത്തനം പുനരാരാംഭിക്കണമെന്ന് ക്ഷീര കർഷകർ

  മാനന്തവാടി -കഴിഞ്ഞ ഒരു വർഷമായി പ്രവർത്തനം നിലച്ച പിലാക്കാവ് വെറ്റിനറി സബ് സെന്റര്‍ പ്രവര്‍ത്തനം പുനരാരാംഭിക്കണമെന്ന് ക്ഷീര കർഷകർ. പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് ക്ഷീര കർഷകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി നഗരസഭയിൽ ഏറ്റവും കൂടുതൽ ക്ഷീര കര്‍ഷര്‍  ഉള്ള പ്രദേശമാണ് ജെസ്സി-പിലാക്കാവ് പ്രദേശം. ഇവിടുത്തെ ധാരാളം ക്ഷീര കര്‍ഷകര്‍…

കോട്ടത്തറ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി സി.അച്ചപ്പൻ നിര്യാതനായി

 കൽപ്പറ്റ : കോട്ടത്തറ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി സി.അച്ചപ്പൻ നിര്യാതനായി. മുൻകാല മുതിർന്നകോൺഗ്രസ് നേതാവും കോട്ടത്തറ മണ്ഡലംവൈസ് പ്രസിഡൻ്റും ആയിരുന്നു. ഭാര്യ: അമ്മിണി മക്കൾ:രാജൻ, ലീല, ഗിരിജ ,ബാബുരാജ്, ഗീത, ബാലചന്ദ്രൻ ,ശോഭ, രമണൻ മരുമക്കൾ:ലളിത ,വെള്ളൻ, രാജൻ, ചുന്ദൻ, ലീന, ഉഷ, സനിത, ബാലകൃഷ്ണൻ.

സഹകരണ വാരാഘോഷം:സെമിനാർ സംഘടിപ്പിച്ചു

കോട്ടത്തറ: കേരള സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അറുപത്തി ഏട്ടാമത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് വേങ്ങപ്പള്ളി, കോട്ടത്തറ, തെക്കും തറ സഹകരണ ബാങ്കുകളുടെയും ക്ഷീരോ ൽപാതക സംഘങ്ങളുടെ യും സംയുക്ത അഭിമുഖ്യത്തിൽ കോട്ടത്തറ നായനാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി റെനീഷ് ഉദ്ഘാടനം  ചെയ്തു. കോട്ടത്തറ ബാങ്ക് പ്രസിഡന്റ്…

ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 18.68

  കൽപ്പറ്റ –  വയനാട് ജില്ലയില്‍ ഇന്ന്  330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 183 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.68 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ…