ദേശീയ ആയുര്‍വ്വേദ ദിനാചരണം നടത്തി

ആറാമത് ദേശീയ ആയുര്‍വ്വേദ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. പോഷണം ആയുര്‍വ്വേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റര്‍ എക്‌സിബിഷനും, ആയുര്‍വ്വേദ പോഷകാ ഹാരങ്ങളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. സ്‌കൂള്‍ കുട്ടികളുടെ പ്രതിരോധ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന നടപ്പാക്കുന്ന കിരണം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി പൂര്‍ണിമ , ഡോ. ദീപ രവീന്ദ്രനാഥ്, ഡോ. മെറീന ഫിലിപ്പ്, ഡോ. പ്രിന്‍സി മത്തായി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Leave a Reply