താലൂക്ക് ആയുർവേദ ആശുപത്രിയിലെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി നഗരസഭ 2021-22 ലെ താലൂക്ക് ആയുർവേദ ആശുപത്രിയിലെ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാമിലയുടെ അധ്യക്ഷയിൽ ബഹു. മുൻസിപ്പൽ ചെയർമാൻ ശ്രീ. ടി കെ രമേശ്‌ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. എൽസി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിഷ ടീച്ചർ, വാർഡ് കൗൺസിലർ ശ്രീമതി…

ആലൂർക്കുന്നു കാരക്കാട്ട് മറിയാമ്മ നിര്യാതയായി

പുൽപ്പള്ളി- ആലൂർക്കുന്നു കാരക്കാട്ട് ആന്റണിയുടെ ഭാര്യ മറിയാമ്മ (92) നിര്യാതയായി.സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ : പരേതനായ ജെയിംസ്, സിബി, പരേതനായ സിജോ, തോമസ്, പരേതനായ കുഞ്ചറിയ, പരേതയായ അച്ചാമ്മ. മരുമകൾ : ഫിലോമിന

ഓർഡർ ചെയ്തത് പാസ്‌പോര്‍ട്ട് കവര്‍, കിട്ടിയതോ ഒർജിനൽ പാസ്‌പോര്‍ട്ടും…!

കല്‍പ്പറ്റ: ആമസോണില്‍ ഓർഡർ ചെയ്തത് പാസ്‌പോര്‍ട്ട് കവര്‍ കിട്ടിയതാകട്ടെ ഒർജിനൽ പാസ്‌പോര്‍ട്ടും. വില കൂടിയ പല ഉത്പന്നങ്ങളും ഓർഡർ ചെയ്ത ആളുകൾ കബളിപ്പിക്കപ്പെടുന്ന പല സംഭവങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണ്. ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ഒറിജിനല്‍ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍. പനമരം കണിയാമ്പറ്റ എടക്കൊമ്പം സ്വദേശി മിഥുന്‍ ബാബുവിനാണ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് അടങ്ങിയ…

എട്ടേകാൽ കിലോ കഞ്ചാവ് സഹിതം രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി

കൽപ്പറ്റ: എക്സൈസ് സംഘം കൽപ്പറ്റ – മുണ്ടേരി റോഡിന് സമീപം ഷോൾഡർ ബാഗിൽ കടത്തികൊണ്ടുവരികയായിരുന്ന 8.250 ഗ്രാം കഞ്ചാവ്‌ സഹിതം രണ്ട് പേരെ പിടികൂടി. അസം സ്വാദേശികളായ( 1)ശിബചരൺ ദാസ്, S/O സിദ്ധുറം, നൂൽമതി, കാമരൂപ , അസം, (2)ജാഡവ് സർക്കാർ, S/O ആദിൽസർക്കാർ, ജിലഗുരി, PT 2, ബോൺ റൈഗോൺ, അസം, എന്നിവർക്കെതിരെ നിലവിലുള്ള…

അനീമിയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി

നെല്ലാറചാൽ-നെല്ലാറചാൽ അംഗനവാടിയുടെ പരിധിയിൽ വരുന്ന കൗമാരക്കുട്ടികൾക്കും സ്ത്രീകള്‍ക്കുമായി അനീമിയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. ഈ പ്രദേശത്തെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാര കുറവിൻ്റെ ഭാഗമായി ഉള്ള രോഗങ്ങൾക്കുള്ള പ്രതിരോധമായാണ് പോഷകാഹാര ക്യാമ്പ് നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ പോഷണ്‍ അഭിയാൻ സമ്പുഷ്ട കേരളം പദ്ധതിയിൽ വരുന്ന ന്യൂടീഷണൽ ക്ലിനിക്കിൻ്റെ ഭാഗമായി വനിത ശിശു വികസന വകുപ്പാണ് പദ്ധിതി നടപ്പിലാക്കുന്നത്.ക്യാമ്പ്…

എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം

   കാസർകോട്-പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ 2022 ലെ നീറ്റ്/ എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുന്നു. 2021 മാര്‍ച്ചിലെ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡ്-ല്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2021ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ദീര്‍ഘകാല…

പ്രവേശനോത്സവം നടത്തി

വെള്ളമുണ്ടഃ വെള്ളമുണ്ട എ.യു.പി സ്കൂൾ മൂന്നാം ബയോബബിൾ ഗ്രൂപ്പിന്റെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.  പി.ടി.എ പ്രസിഡണ്ട് പി റഫീഖ് അധ്യക്ഷത വഹിച്ചു.  സ്കൂൾ മാനേജർ വി.എം മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് കെ, ഹെഡ്മിസ്ട്രസ്സ് സി. ജ്യോതി, പി.അബ്ബാസ്,പ്രഭാ.പി എന്നിവർ സംസാരിച്ചു.

തിരുനെല്ലി ക്ഷേത്രത്തിൽ തുലാം വാവ് ബലി ദർപ്പണത്തിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തി

ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ തുലാം വാവ് ബലി ദർപ്പണത്തിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിചേർന്നു ബലികർമ്മങ്ങൾക്ക് കെ എൽ രാമചന്ദ്രശർമ്മ ,ഗണേഷ് ഭട്ട്, കെ.വി രാധാകൃഷ്ണ ശർമ്മ, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി ,കീഴ്ശാന്തി രാമചന്ദ്രൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം എക്സിക്യൂട്ടീവ്…

ലീഗിനെതിരെയുള്ള ആരോപണം: ഇടതുപക്ഷവുമായുള്ള ധാരണ പ്രകാരം-മുസ്‌ലിംലീഗ്

കല്‍പ്പറ്റ: പൊഴുതന ഗ്രാമപഞ്ചായത്ത് അംഗം സി. മമ്മിയുടെ ആരോപണങ്ങളും, പ്രസ്താവനയും അസംബന്ധവും, ഇടതുപക്ഷവുമായുള്ള രഹസ്യ ധാരണ പ്രകാരമുള്ളതാണെന്നും പൊഴുതന പഞ്ചായത്ത് മുസ്‌ലിംലീഗ് അഡ്‌ഹോക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊഴുതന പഞ്ചായത്തിലെ മുസ്‌ലിംലീഗിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെയും ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന്റെയും വിവിധ വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന്റെയും പേരില്‍ അന്വേഷണ സമിതി ശുപാര്‍ശ പ്രകാരം…

നഗരങ്ങൾ ക്ക് മനോഹാരിത നൽകി ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും, വിവിധ ചായക്കൂട്ടുകൾ കൊണ്ട് നിറം പകർന്ന് റഷീദ് ഇമേജ് ബത്തേരിയും

ദീപ ഷാജി പുൽപ്പള്ളി  സിറ്റി ബ്യൂട്ടി ഫിക്കേഷന്റെ ഭാഗമായി ഗ്രാഫിറ്റി പെയിന്റിംഗ് ലൂടെ നഗരങ്ങൾ ക്ക് മനോഹാരിത നൽകി ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും, വിവിധ ചായക്കൂട്ടുകൾ കൊണ്ട് നിറം പകർന്ന് റഷീദ് ഇമേജ് ബത്തേരിയും. .റഷീദ് ഇമേജ് ബത്തേരി വരയ്ക്കുന്ന ഓരോ ഗ്രാഫിറ്റി പെയിന്റിങ്ങും ജീവസുറ്റ താണ്.  ” സിറ്റി ബ്യൂട്ടി ഫിക്കേഷൻ…