കാറിൽ നിന്ന് പൊളളലേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

മക്കിയാട്: മക്കിയാട് ടൗണിലെ കേളോത്ത് വീട്ടില്‍ അബുബക്കര്‍ മുസ്ല്യാരുടെ മകന്‍ മുഹമ്മദ് അബ്ദുള്‍ മന്നാന്‍ (34) പൊള്ളലേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു. കുറ്റ്യാടി ചുരം റോഡില്‍ പക്രന്തളത്തിനടുത്ത് വെച്ച് കാറില്‍ വെച്ച് സാരമായി പൊള്ളലേറ്റ അബ്ദുള്‍ മന്നാനെ ഒക്ടോബര്‍ 18 ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഭാര്യ: റുബീന തെയ്കുന്നത്ത്…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചാംകോഡ് ബേക്കറി , കാപ്പുംചാല്‍ ,പീച്ചാംകോഡ് പമ്പ്,നടക്കല്‍ ഭാഗങ്ങളില്‍ ഇന്ന് ( വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കബളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരക്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ…

രക്താര്‍ബുദ ബാധിതനായ യുവാവിനായി ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചു

കല്‍പ്പറ്റ: രക്താര്‍ബുദ ബാധിതനായ യുവാവിനായി ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചു. പടിഞ്ഞാറത്തറ പതിമൂന്നാം വാര്‍ഡ് മഞ്ഞൂറ കാരക്കല്‍ അന്ത്രയോസിന്റെയും പെണ്ണമ്മയുടെയും മകന്‍ ഷിനോസ്(38)നായാണ് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചത്. മഞ്ഞൂറ എസ് പി സി വായനശാലയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ കെ അനീഷ് ചെയര്‍മാനും എസ് പി സി വായനശാലാ ജോ.സെക്രട്ടറി…

വാകേരിയിൽ ശിഹാബ് തങ്ങൾ മസ്ജിദിന് ശിലയിട്ടു; മസ്ജിദുകൾ മാനവികതയുടെ സന്ദേശ കേന്ദ്രങ്ങൾ -സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

വാകേരി : ഭൂമിയിൽ അല്ലാഹുവിന് സുജൂദ് ചെയ്യാൻ മസ്ജിദുകൾ നിർമിക്കുന്നത് പുണ്യ പ്രവർത്തനമാണെന്നും പള്ളികൾ മാനവികതയുടെ സന്ദേശ കേന്ദ്രങ്ങളാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.  വർക്കിംഗ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്‍ദുസ്വമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി

സർപ്പക്കാവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യം : ചക്കുളത്ത്കാവ് രാധാകൃഷ്ണൻ നമ്പൂതിരി

മീനങ്ങാടി : ക്ഷേത്രങ്ങൾ നാടിന്റെ വളർച്ചക്കും നാഗക്കാവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും ആവശ്യമെന്ന് ചക്കുളത്ത് കാവ് ഭഗവതി ക്ഷേക്ഷേത്രം മുഖ്യകാര്യദർശി ബ്രഹ്മശ്രീ.രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. മീനങ്ങാടി മാതമൂല ശ്രീനാഗമാത നാഗരാജ ക്ഷേത്രത്തിലെ ഒന്നാം ഘട്ട വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലേക്ക് എത്തിയ ആചാര്യന്മാരെ പൂർണകുംഭം നല്കി ക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീ ജെ സന്തോഷ്…

സർപ്പക്കാവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യം : ചക്കുളത്ത്കാവ് രാധാകൃഷ്ണൻ നമ്പൂതിരി

മീനങ്ങാടി : ക്ഷേത്രങ്ങൾ നാടിന്റെ വളർച്ചക്കും നാഗക്കാവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും ആവശ്യമെന്ന് ചക്കുളത്ത് കാവ് ഭഗവതി ക്ഷേക്ഷേത്രം മുഖ്യകാര്യദർശി ബ്രഹ്മശ്രീ.രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. മീനങ്ങാടി മാതമൂല ശ്രീനാഗമാത നാഗരാജ ക്ഷേത്രത്തിലെ ഒന്നാം ഘട്ട വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലേക്ക് എത്തിയ ആചാര്യന്മാരെ പൂർണകുംഭം നല്കി ക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീ ജെ സന്തോഷ്…

സാക്ഷരതാ പഠന ക്ലാസ്സ് സന്ദര്‍ശിച്ചു

 വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പഠന ക്ലാസുകള്‍ സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തി. സുല്‍ത്താന്‍ ബത്തേരി , പുല്‍പ്പള്ളി ബത്തേരി റോഡില്‍ വേങ്ങൂര്‍ ഊര്, ബത്തേരി ചീരാല്‍ റോഡ് തൊടുവട്ടി ഊര് എന്നിവിടങ്ങളിലെ സാക്ഷരതാ പഠന ക്ലാസ്സുകളാണ് സന്ദര്‍ശിച്ചത്. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ , ഡയറ്റ് സീനിയര്‍ ലക്ചറും ജില്ലാ…

കോട്ടത്തറയിൽ ‘വോളി നൈറ്റ് 2021’

സിപിഐഎം കൽപ്പറ്റ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ജലജാ രാമചന്ദ്രൻ സ്മാരക ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള വോളി നൈറ്റ് 2021 നവംബർ 16 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ  കോട്ടത്തറ യുവശക്തി സ്റ്റേഡിയത്തിൽ നടത്തും. ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഞായറാഴ്ച

കല്‍പ്പറ്റ: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഞായറാഴ്ച മാനന്തവാടി വയനാട് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ പി എ ജില്ലാ പ്രസിഡന്റ് വി പി രത്‌നരാജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി കെ…

ജില്ലയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.40

വയനാട് ജില്ലയില്‍ ഇന്ന്  254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 289 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.40 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128489 ആയി. 125254…