വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പരക്കുനി, മാതംകോട്, കൃഷ്ണമൂല, പരിയാരം ഭാഗങ്ങളില്‍ നാളെ രാവിലെ    9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചാംപീടിക, ഇണ്ടേരിക്കുന്ന്, തേറ്റമല, പള്ളിപ്പീടിക എന്നിവിടങ്ങളില്‍ നാളെ രാവിലെ  9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പാടിച്ചിറ ഇലക്ട്രിക്കല്‍…

ക്വട്ടേഷന്‍ ക്ഷണിച്ചു

കൽപ്പറ്റ-ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴിലുള്ള വിവിധ ഉല്‍പാദന കേന്ദ്രങ്ങളിലെ ഉപയോഗ ശൂന്യമായ ഇരുമ്പ് ചര്‍ക്കകളും മറ്റ് ഉപകരണങ്ങളും ലേലം ചെയ്ത് വിറ്റൊഴിവാക്കുന്നതിനും , ഖാദി ഗ്രാമ വ്യവസായ ഓഫീസ് വയനാടിനു കീഴിലുള്ള വിവിധ ഉല്‍പാദന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ 20 ചര്‍ക്കകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുമായി അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.…

ശിലാസ്ഥാപന കർമം നിർവഹിച്ചു

കല്ലോടി: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ കീഴിലുള്ള, കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിഭാഗത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാനന്തവാടി രൂപത അധ്യക്ഷൻ മാർ. ജോസ് പൊരുന്നേടം നിർവഹിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു . ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയ  ക്ലാസ്സ്‌ മുറികൾ, റിസപ്ഷൻ, വെയ്റ്റിംഗ് റൂം,അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, ലൈബ്രറി, ടോയ്ലറ്റ്…

മേപ്പാടി – ചൂരൽമല റോഡ് നവീകരണം ;എൽ ജെ ഡി നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

  കൽപ്പറ്റ – മേപ്പാടി – ചൂരൽമല റോഡ് നവീകരണവുമായി ബന്ധപ്പെട്ട എൽ ജെ ഡി  നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്  ആരോഗ്യ നില വഷളായതിനാൽ പി.കെ അനിൽകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു ഹോസ്പിറ്റലിലേക്ക് മാറ്റി. തുടർന്ന് യുവജനതാദൾ ജില്ലാ പ്രസിഡണ്ട് മേപ്പാടി ഗ്രാമപഞ്ചായത്തംഗവുമായ യു.എ അജ്മൽ സാജിദ് നിരാഹാരം തുടങ്ങി. സമരവേദിയിൽ അഭിവാദ്യം ചെയ്തു…

കെ.എസ്.ആര്‍.ടി.സിക്ക് അടുത്തമാസം 100 പുതിയ ബസുകള്‍: മന്ത്രി

  തിരുവനന്തപുരം-കെ.എസ്.ആര്‍.ടി.സി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. എട്ട് വോള്‍വാ എ.സി സ്ലീപ്പര്‍ ബസ്സും 20 എ.സി ബസ്സും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍ ലഭിക്കുക. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സി.എന്‍.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങും. നിലവിലുള്ള…

റഫ്രിജറേറ്റഡ് വാക്‌സിന്‍ വാന്‍ അനുവദിച്ചു

  കൽപ്പറ്റ -കൊച്ചിന്‍ ഷിപ്യാര്‍ഡ് സാമുഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്കായി റഫ്രിജറേറ്റഡ് വാക്‌സിന്‍ വാന്‍ നല്‍കി. കേരളത്തിലെ ആദ്യത്തെ റഫ്രിജറേറ്റഡ് വാക്‌സിന്‍ വാനാണ് ഇതോടെ വയനാടിനു സ്വന്തമായത്. നിശ്ചിത ഊഷ്മാവില്‍ കൂടുതല്‍ സമയം കാര്യക്ഷമമായി വാക്‌സിനുകള്‍ ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് ഈ വാഹനം ഉപകരിക്കും. കോഴിക്കോട് വാക്‌സിന്‍ സ്റ്റോറില്‍ നിന്നും…

ശിശുദിനാഘോഷം; പോസ്റ്റര്‍ പ്രകാശനം നടത്തി

വനിതാ ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് 14 ശിശുദിനാഘോഷം പരിപാടിയുടെ പോസ്റ്റര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാമോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന് കൈമാറി പ്രകാശനം ചെയ്തു. കുട്ടികള്‍ക്കിടയില്‍ ലിംഗ സമത്വം…

ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് മേപ്പാടിയിൽ തുടക്കമായി

മേപ്പാടി-മേപ്പാടി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ,,സുഭിക്ഷം, സുരക്ഷിതം ,, ഭാരതീയ പ്രകൃതി കൃതി കൃഷി പദ്ധതിക്ക് തുടക്കമായി. തൃക്കൈപ്പറ്റ വെള്ളിത്തോട് കെ. മോഹന ചന്ദ്രൻ്റെ ഫാമിൽ നടന്ന ചടങ്ങിൽ ജീവാമൃതം, വൃക്ഷാ യുർവേദ കഷായം എന്നിവയുടെ പ്രായോഗീക പരിശീലനം നടന്നു. പ്രായോഗിക പരിശീലനത്തിന് ട്രെയിനർ മണിയപ്പൻ. എൻ .നേതൃത്വം നൽകി. ബി. പി. കെ.പി. പദ്ധതി…

പഴശ്ശി ദിനാചരണം; മാനന്തവാടി നഗരസഭ സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി-സ്വദേശാഭിമാനത്തിൻ്റെയും, ചെറുത്തു നിൽപ്പിൻ്റെയും ഉദാത്ത മാതൃക പകുത്തു നൽകി കടന്നു പോയ വീര കേരള വർമ്മ പഴശ്ശിരാജാവിൻ്റെ 217-)o മത് അനുസ്മരണ ദിനം മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വീരോചിതമായി ആചരിക്കാൻ തീരുമാനിച്ചു. നവംബർ 15 തലക്കൽ ചന്തു ദിനം മുതൽ നവംബർ 30 വരെ വിവിധ അനുബന്ധ പരിപാടികളോടെ നടത്തുവാൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.…

ജില്ലയില്‍ 247 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 14.40

വയനാട് ജില്ലയില്‍ ഇന്ന്  247 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 204 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128736 ആയി. 125458…