ഓർമ്മപ്പൂക്കൾ:വാഹന അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനം ആചരിച്ചു

 കൽപ്പറ്റ –  ജില്ലാ എൻഫോഴ്സ്മെൻറ് ആർ.ടി.ഒയുടെയും, ജില്ലാ റിജീയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെയും, ജില്ലാ റോഡ് സേഫ്റ്റി വളണ്ടിയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഓർമ്മപ്പൂക്കൾ' വാഹന അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനം ആചരിച്ചു. അന്താരാഷ്ട്ര തലത്തിൽ യു.എൻന്റെ നേതൃത്വത്തിൽ നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഓർമ്മദിനമായി ആചരിച്ച് വരുന്നത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ്…

പുതുശേരിക്കടവ് കൊളപ്പള്ളി ഖദീജ (77) നിര്യാതയായി

പുതുശേരിക്കടവ്: കൊളപ്പള്ളി പരേതനായ അബൂബക്കർ മാസ്റ്ററിൻ്റെ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ:  സുഹറാബി, അബ്ദുൽ നാസർ (വെറ്റിനറി പത്തനംതിട്ട)അബ്ദുൽ കരീം, ജമീല,  മരുമക്കൾ:  പരേതനായഅബുബക്കർ, സീനത്ത് ,സുലൈഖ, അബുബക്കർ ,മമ്മൂട്ടി. സംസ്ക്കാരം പിന്നീട് 

കൽപ്പറ്റ നഗര സഭ കോവിഡ് പ്രതിരോധ പോരാളികളെ ആദരിച്ചു

കൽപ്പറ്റ : സമ്പൂർണ്ണ വാക്സിനേഷൻ നൽകിയ സംസ്ഥാനത്തെ ആദ്യ നഗരസഭ എന്ന പദവി കൈവരിക്കാൻ കഴിഞ്ഞതിൻ്റെ പിന്നിൽ പ്രവർത്തിച്ച കൽപ്പറ്റ നഗര സഭയിലെ കോവിഡ് പ്രതിരോധ മുന്നണി പോരാളികളെ കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടത്തിയ വാക്സിനേഷൻ ഡ്രൈവുകൾ ,കിടപ്പു രോഗികൾക്ക്…

ജില്ലയില്‍ 228 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 13.84

 കൽപ്പറ്റ –  വയനാട് ജില്ലയില്‍ ഇന്ന് (21.11.21) 228 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 451 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 227 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.84 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ…

സംസ്ഥാന റോളർ സ്കേറ്റിങ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി വയനാട്

കൽപ്പറ്റ:സംസ്ഥാന റോളർ സ്കേറ്റിങ് ഹോക്കി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ  വെങ്കല മെഡൽ നേടി വയനാട് ജീല്ലാ  ത്രിശൂർ മാളയിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ലാണ് വയനാട് ടീം വെങ്കലമെഡൽ നേടിയത് തൃശൂരുമായി നടന്ന .മത്സരത്തിൽ  ഗോൾരഹിത സമനിലയെ തുടർന്ന് വയനാട്  മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു  വെങ്കല മെഡൽ നേടി വയനാടിന് അഭിമാനമായിരിക്കുകയാണ്  റോളർ സ്കേറ്റിങ്…

സഹന സമരത്തിന്റെ വിജയമാണ് ഇന്ത്യയിലെ കർഷകർ നടത്തിയ സമരം : എ ഐ സി സി സെക്രട്ടറി പി വി മോഹനൻ

കൽപ്പറ്റ :ഇന്ത്യയിലെ കർഷകൻ ഉൽപാദിപ്പിക്കുന്ന ഉല്പന്നങ്ങൾ കർഷകന് വിൽക്കാനും സ്വതന്ത്രമായി കൃഷിചെയ്യാനും ഉള്ള അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ കരിനിയമങ്ങൾക്ക് എതിരായി ശക്തമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയിലെ കർഷകർ നടത്തിയത്. ഈ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈ സമര പോരാട്ടങ്ങൾക്ക് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ശക്തമായി പിന്തുണ നൽകിയെന്ന് പി.വി മോഹനൻ പറഞ്ഞു. നൂറു കണക്കിന്…

കുനിയിൽ നാണു (72) നിര്യാതനായി

 വിൻസെന്റ് ഗിരി : കുനിയിൽ നാണു (72) നിര്യാതനായി. ഭാര്യ :സെലീന മക്കൾ :ബാബു, ബിന്ദു മരുമക്കൾ :വിനോജ്, അനിത കൊച്ചുമക്കൾ :അനഘ, ആനന്ദ്, ആദിത്ത്, അഭിജിത്ത്. സംസ്ക്കാരം ഇന്ന് രാവിലെ.

എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് : നാജിയയെ എസ് ഡി പി ഐ അനുമോദിച്ചു

   മാനന്തവാടി:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പിലാക്കാവ് പഞ്ചാരക്കൊല്ലി പുതുക്കൊള്ളി ബഷീർ-റഷീന ദമ്പതികളുടെ മകൾ നാജിയയെ എസ് ഡി പി ഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഷമീർ കെ, സെക്രട്ടറി ഷാനവാസ് പി എ ച്ച് ജുനൈദ്,ഹംസ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

വന്യമൃഗ ശല്യംതടയാൻ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെ സോളാര്‍ ഹാങ്ങിങ് ഫെന്‍സ് സ്ഥാപിക്കും

സുല്‍ത്താന്‍ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തിമേഖലയായ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെയുള്ള പ്രദേശങ്ങളിലെ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി സോളാര്‍ ഹാങ്ങിങ് ഫെന്‍സ് സ്ഥാപിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അറിയിച്ചു. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെയും, കൊളവള്ളി മുതല്‍ മാടപ്പള്ളിക്കുന്ന് വരെയുമുള്ള 11.4 കീലോമീറ്റര്‍ ദൂരത്തിലാണ് സോളാര്‍ ഹാങ്ങിംങ് വൈദ്യുതി വേലി സ്ഥാപിക്കുന്നത്. അതിര്‍ത്തി മേഖലയിലെ…

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോഫി ബോര്‍ഡും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വയനാട് കര്‍ഷക കൂട്ടായ്മ

കല്‍പ്പറ്റ: കാപ്പി പള്‍പ്പിംഗ് യൂണിറ്റുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോഫി ബോര്‍ഡും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വയനാട് കര്‍ഷക കൂട്ടായ്മ. പള്‍പ്പിംഗ് നടത്തിയ കാപ്പി രണ്ടോ മൂന്നോ ദിവസം കൊണ്ട് വെയില്‍ ഇല്ലെങ്കിലും ഉണക്കാന്‍ സാധിക്കുകയും ഉയര്‍ന്ന വില ലഭിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മഴ നേരത്തെ…