മാനന്തവാടി മേഖല ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു

 മാനന്തവാടി: നഗരസഭയിലെ ഗ്രന്ഥശാലകളുടെ സമഗ്ര വികസനം എന്ന ആശയം മുൻനിർത്തി വികസന രേഖ തയ്യാറാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. മാനന്തവാടി മേഖല ലൈബ്രറി സമിതി കൺവീനർ വി. കെ. പ്രസാദ് സ്വാഗതം പറഞ്ഞ ശില്പശാല മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ. പി. വി. എസ്. മൂസ അധ്യക്ഷത വഹിച്ചു.…

സ്‌കൂള്‍ യൂണിഫോം പദ്ധതി ആരംഭിക്കണം:എന്‍.ഡി. അപ്പച്ചന്‍

കല്‍പ്പറ്റ: പൊതു വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കണമെന്ന് ഡി.സി.സി.പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ജില്ലാ നേതൃക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരികുകയായിരുന്നു അദ്ദേഹം.     എട്ടാം ക്ലാസ് വരെയുള്ള ' കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമിനുള്ള കേന്ദ്രഫണ്ട് നിലവിലുള്ളതാണ്. പ്രസ്തുത തുക അനുവദിച്ചാല്‍ സാമ്പത്തികമായി പിന്നോക്കം…

സാമുഹ്യ വിരുദ്ധർ നശിപ്പിച്ച നോ പാർക്കിംഗ് ബോർഡ് പുന:സ്ഥാപിച്ചു

അടിവാരം : സാമുഹ്യ വിരുദ്ധർ നശിപ്പിച്ച നോ പാർക്കിംഗ് ബോർഡ് പുന:സ്ഥാപിച്ചു.താമരശ്ശേരി ചുരത്തിൽ ചുരം വ്യൂ പോയ്ന്റിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നോ പാർക്കിങ് ബോർഡ് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പോലീസിന്റെ സഹായത്തോടെയാണ് പുനസ്ഥാപിച്ചത്.

മേപ്പാടി ഒലിച്ചിൽ ആമിന നിര്യാതയായി

ഒലിച്ചിൽ ആമിന മേപ്പാടി: പരേതനായ ചോമയിൽ ഹംസ എന്നവരുടെ ഭാര്യ ഒലിച്ചിൽ ആമിന (80) നിര്യാതയായി.   മക്കൾ :ഫാത്തിമ(മാളു)ഈങ്ങപ്പുഴ,മുഹമ്മദ് മേപ്പാടി, ഖദീജ ചെമ്പോത്തറ, അബൂബക്കർ(ബാവ)ചെമ്പോത്തറ മരുമക്കൾ: ഹംസ ഈങ്ങപ്പുഴ, കുഞ്ഞിമുഹമ്മദ്(കുഞ്ഞാൻ)സുബൈദ, റംല, സുലൈഖ,

മേപ്പാടിയിലെ പ്രമുഖ വസ്ത്ര വ്യാപാരി നാണു നിര്യാതനായി

മേപ്പാടിയിലെ പഴയ കാല വസ്ത്ര വ്യാപാരിയും സുനിൽ ടെക്സ്റ്റൈൽ ഉടമയുമായ നാണു (75) നിര്യാതനായി.ഭാര്യ നളിനി മക്കൾ നിത്യ ,മകൻ നിഷ് , മരുമകൻ നീലേഷ്. മൃതദേഹം നാളെ രാവിലെ 11 മണിക്ക് മേപ്പാടി വ്യാപാര ഭവനിൽ ദർശനത്തിന് വെക്കും ശേഷം സ്വദേശമായ തലശ്ശേരിയിൽ ശവസംസ്കാരം നടക്കും.

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ തോക്കിന് ലൈസൻസുള്ള കർഷകൻ വെടി വെച്ച് കൊന്നു

കൽപ്പറ്റ-സൗത്ത് വയനാട് ഫോറെസ്റ്റ് ഡിവിഷന്റെ കീഴിൽ കൽപ്പറ്റ റേഞ്ച് ഫോറെസ്റ്റ് ഓഫീസിന്റ പരിധിയിൽ പെട്ട അമ്മാറയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ലൈസൻസ് ഉള്ള ഡബിൾ ബാരൽ ഗൺ ഉപയോഗിച്ച് ഗവണ്മെന്റ് ഉത്തരവ് പ്രകാരം ദിനേഷ് അമ്മാറ എന്ന വ്യക്തി വെടിവെച്ചു കൊന്നു.വയനാട് ജില്ലയിൽ ആദ്യമായാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. ഉടൻ ഫോറെസ്റ്റ് റേഞ്ച് ഓഫീസറെ വിവരം…

ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 20.06

വയനാട് ജില്ലയില്‍ ഇന്ന് (07.11.21) 322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 212 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.06 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127462 ആയി.…

മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  പനമരം നെയ്കുപ്പ എല്ലപ്പുര പൽപ്പു എന്ന  കരുണാകരൻ (56) ആണ് മരിച്ചത്. രാവിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മാണിക്യം ജ്വല്ലറിയുടെ കൽപ്പറ്റയിലെ രണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ഇന്ന്

കൽപ്പറ്റ: മാണിക്യം ഡിസൈനർ ജ്വല്ലറിയുടെ കൽപ്പറ്റയിലെ രണ്ടാമത്തെ വലിയ ഷോറൂം ഉദ്ഘാടനം ഇന്ന് നടക്കും.സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈവിധ്യവും പുതുമയുമാർന്ന സ്വർണം, ഡയമണ്ട്, സിൽവർ, പ്ലാറ്റിനം ആഭരണങ്ങൾ ഷോറൂമിൽ ലഭിക്കും. ഉദ്ഘാടനം പ്രമാണിച്ച് ആകർഷകമായ ഓഫറുകളുണ്ട്. പാർക്കിംഗ് സൗകര്യവുമുണ്ട്. കൽപ്പറ്റ കൂടാതെ ബത്തേരി ,കോയമ്പത്തൂർ എന്നിവടങ്ങളിലും ഷോറൂമുകളുണ്ട്. വിവാഹ പാർട്ടികൾക്ക് ആകർഷകമായ…

മികവുത്സവം – പൊതുസാക്ഷരതാ പരീക്ഷ ഇന്നു മുതൽ

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 'മികവുത്സവം'  സാക്ഷരതാ പരീക്ഷ നവംബര്‍ 7 മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ 48 പഠന കേന്ദ്രങ്ങളിലായി 611 പേര്‍ മികവുത്സവത്തില്‍ പരീക്ഷ എഴുതും. ഇതില്‍ 482 പേര്‍ സ്ത്രീകളും 129 പുരുഷന്‍മാരും ഉണ്ട്. 369 പട്ടിക വര്‍ഗ്ഗക്കാരും , 35 പട്ടികജാതിക്കാരും  പരീക്ഷ എഴുതുന്നുണ്ട്.  ബ്ലോക്ക് ,  നഗരസഭ,…