ഫാദർ ജെയിംസ് ചക്കാലക്കലിൻ്റെ ആത്മകഥ നസ്രത്തിലെ തച്ചൻ പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി: ഫാദർ ജെയിംസ് ചക്കാലക്കലിൻ്റെ ആത്മകഥ നസ്രത്തിലെ തച്ചൻ പ്രകാശനം ചെയ്തു. വൈദിക വൃത്തിയിൽ വേറിട്ട് സഞ്ചരിക്കുന്ന ഇദ്ദേഹത്തിൻ്റെ ജീവിത കഥയ്ക്ക് വർത്തമാനകാല സമൂഹത്തിൽ വലിയ പ്രസക്തിയുണ്ട്. ഏതാണ്ട് പത്ത് വർഷത്തോളം മത്സ്യ തൊഴിലാളികളാടൊത്ത് അവരിൽ ഒരാളായി മാറി സേവനം ചെയ്ത അദ്ദേഹം കഴിഞ്ഞ നാല് പതിറ്റാണ്ടായി വയനാട്ടിലെ മുത്തങ്ങയിൽ ആദിവാസികൾക്കൊപ്പം ജീവിക്കുന്നു. നസ്രത്തിലെ…

ബ്ലോക്ക് പ്രസിഡണ്ടിൻ്റെ ചുമതല കമ്മന മോഹനന്

ബ്ലോക്ക് പ്രസിഡണ്ടിൻ്റെ ചുമതല കമ്മനമോഹനന് പനമരം ബ്ലോക്ക് കോൺഗ്രസ്സ് (ഐ) കമ്മിറ്റി പ്രസിഡണ്ടിൻ്റെ ചുമതല ഡി.സി.സി ജനറൽ സെക്രട്ടറിയായ കമ്മനമോഹനന് കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ കെ.സുധാകരൻ നൽകി

പി.ചന്ദ്രൻ വെള്ളമുണ്ട മണ്ഡലം പ്രസിഡണ്ട്

 വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മിറ്റിയുടെ പ്രസിഡണ്ടിൻ്റെ ചുമതലയിൽ കെ.പി.സി.സി മെമ്പറും മുതിർന്ന നേതാവുമായ പി.ചന്ദ്രനെ ഡി.സി.സി പ്രസിഡണ്ട് ശ്രീ.എൻ.ഡി.അപ്പച്ചൻ നിയമിച്ചു

അറയ്ക്കപ്പറമ്പിൽ ജോൺ നിര്യാതനായി

മെച്ചന: അറയ്ക്കപ്പറമ്പിൽ ജോൺ(103) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ്സ് ചർച്ച് കുറുമ്പാലയിൽ. ഭാര്യ പരേതയായ റോസ. മക്കൾ: അന്നമ്മ, എൽസി, മേരി, അപ്പച്ചൻ, പരേതനായ വർക്കി, പാപ്പച്ചൻ, ബേബി, തങ്കച്ചൻ, പെണ്ണമ്മ. മരുമക്കൾ: പരേതനായ വക്കച്ചൻ , ജോസ്, ഔസേപ്പച്ചൻ, ആലീസ്, ഗ്രേസി, എൽസി, ഷൈനി

റേഷൻ സാധനങ്ങൾ കൈപ്പറ്റണം

നവംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങള്‍ വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ച് നൽകിയിട്ടുണ്ട്. കാര്‍ഡുടമകള്‍ മാസാവസാന നാളുകളിലേക്ക് കാത്തു നില്‍ക്കാതെ റേഷന്‍ സാധങ്ങള്‍ ഉടൻ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാസാവസാനത്തിൽ റേഷന്‍ കടകളില്‍ തിരക്ക് അധികമാവുന്നതോടെ സോഫ്റ്റ് വെയറിൽ സാങ്കേതിക തടസ്സം നേരിടുന്നുണ്ട്.

കാളേട്ടൻ സ്മൃതി സംഘടിപ്പിച്ചു

ഗദ്ദികയെന്ന അനുഷ്ഠാന കലാരൂപത്തെ നില നിൽക്കുന്ന അനീതികൾക്കെതിയ ഉണർത്തുപാട്ടാക്കി മാറ്റിയ കലാകാരനും, പോരാളിയും ജനനേതാവുമായിരുന്നു പി.കെ. കാളേട്ടൻ.  സ്വന്തമനുഭവങ്ങളിലൂടെ സമൂഹത്തെ ആഴത്തിലറിഞ്ഞകാളേട്ടൻ നിസ്വവർഗത്തിൻ്റെ ആവേശവും പ്രതീക്ഷയുമായിരുന്നു.  ജാതിയുടെയും തൊഴിലിൻ്റെയും പേരിൽ നടത്തിവന്നിരുന്ന എല്ലാ വിധ അടിച്ചമർത്തലുകൾക്കെതിരെയും ജീവിതാവസനം വരെ പോരാടുകയും മനുഷ്യ സാഹോദര്യത്തിൻ്റെ കൊടിക്കൂറ വാനോളം ഉയർത്തി പിടിക്കുകയും ചെയ്ത കാളേട്ടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 13…

വനിതാ ശക്തീകരണം:വിദ്യാര്‍ഥിനികള്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കി

കല്പറ്റ : വെങ്ങപള്ളി പഞ്ചായത്തിലെ നിര്‍ധനരായ വിദ്യാര്‍ഥിനി കള്‍ക്ക് പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മോറി ക്കാപ്പ് റിസോര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പഠനവശ്യത്തിനുള്ള മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. കമ്പനിയുടെ സ്ത്രീ ശക്തീകരണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മോറി ക്കാപ്പ് റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…

സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍, പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു

ചെന്നലോട്: വയനാട് ജില്ലാ പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു. സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എന്ന പേരില്‍ നടത്തുന്ന പരിശീലന പരിപാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവീണ്‍ കോഴിക്കോട്, ആരോഗ്യ…

അസാപ്: നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കുന്നു

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് ഉദ്യോഗാർഥികൾക്കും, വിദ്യാർത്ഥികൾക്കുമായി തൊഴിൽ സാധ്യതയേറെയുള്ള നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കുന്നു. പൂർണമായും ഓൺലൈനായാണ് കോഴ്സുകൾ നടക്കുക. ഐ.ഐ.ടി പാലക്കാടിന്റെ സർട്ടിഫിക്കേറ്റോടു കൂടി നടത്തുന്ന ബിസിനസ്‌ അനലിറ്റിക്സ് കോഴ്സിന് ഡിഗ്രി ലെവലിൽ കണക്ക് വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. ഡിജിപെർഫോം സർട്ടിഫൈഡ് ഓൺലൈൻ മാർക്കറ്റിംഗ് പ്രാക്ടീഷനെർ കോഴ്സിന് ബിരുദധാരികൾക്കും,…