April 19, 2024

ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

0
Img 20211113 180842.jpg

കൽപറ്റ: വംശീയതയും അസമത്വങ്ങളും നിരാകരിക്കുന്നതും ഉന്നതമായ മാനവികതക്ക് പ്രാധാന്യം നൽകുന്നതുമായ ദർശനമാണ് ഇസ്‌ലാം എന്ന് ശാന്തപുരം അൽ ജാമിഅ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഡീൻ ഫാക്കൽറ്റി ഇല്യാസ് മൗലവി പറഞ്ഞു. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വവും വ്യാപകവുമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇസ്‌ലാമിന്റെ തനിമയെ പരിചയപ്പെടുത്തിക്കൊണ്ടാവണം ഇതിനെ അതിജീവിക്കാൻ. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന, ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹ്യദ നാളുകൾ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് സംസ്ഥാന തലത്തിൽ കാമ്പയിൻ നടക്കുന്നത്. സെമിനാറുകൾ, ചർച്ച സദസുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ, ടേബിൾ ടോക്കുകൾ, പ്രഭാഷണങ്ങൾ, ഗൃഹസന്ദർശനങ്ങൾ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും.
കെ എം കെ ദേവർഷോല
ജമാലുദ്ധീൻ ഫാറൂഖി
യൂസുഫ് നദ് വി
പി പി മുഹമ്മദ്
മമ്മൂട്ടി അഞ്ച് കുന്ന്
ടി പി യൂനുസ്,അദീല കെ കെ , ബിൻഷാദ്, എ.സി ഫർഹാൻ, ഷാനില എന്നിവർ സംസാരിച്ചു.
സി.കെ സമീർ സ്വാഗതം പറഞ്ഞു. ജലീൽ കണിയാമ്പറ്റ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *