September 17, 2026

സൗജന്യ മത്സരപരീക്ഷ പരിശീലനം

0
IMG_20220101_072848.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ 30 ദിവസം നീളുന്ന പി.എസ്.സി ഉള്‍പ്പെടെ മത്സര പരീക്ഷ പരിശീലനം മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി പി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി ചന്ദ്രന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ കെ. ആലിക്കോയ എന്നിവര്‍ മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസ് ഓഫീസര്‍ ഇ. മനോജ്,സീനിയര്‍ ക്ലര്‍ക്ക് ഷിജോ ജോസഫ് സംസാരിച്ചു. മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 50 ഉദ്യോഗാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *