April 26, 2026

ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 3.84

0
IMG_20220101_162903.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന്  65 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 101 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു കോവിഡ് മരണം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.84 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135579 ആയി. 134104 പേര്‍ രോഗമുക്തരായി. നിലവില്‍ 705 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 660 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 710 പേര്‍ ഉള്‍പ്പെടെ ആകെ 6975 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 924 സാമ്പിളുകള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 11, നെന്മേനി 10, മാനന്തവാടി 7, കല്‍പ്പറ്റ, മീനങ്ങാടി, പൂതാടി 4 വീതം, അമ്പലവയല്‍, എടവക, പുല്‍പ്പള്ളി, 3 വീതം, നൂല്‍പ്പുഴ, പനമരം, തവിഞ്ഞാല്‍, വെള്ളമുണ്ട, വൈത്തിരി 2 വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, വെങ്ങപ്പള്ളി എന്നിവടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *