March 28, 2024

വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം

0
Img 20220101 172440.jpg
 കൽപ്പറ്റ :  ദേശീയ സമ്മതിദായക ദിനാഘോഷത്തിനോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 8-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മല്‍സരവും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മല്‍സരവും നടത്തുന്നു. ഇന്‍ക്ലൂസീവ് ആന്റ് പാര്‍ട്ടിസിപേറ്ററി ഇലക്ഷന്‍ എന്നതാണ്. വിഷയം. ജില്ലാ തലത്തില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന മത്സരത്തില്‍ ഒരു സ്‌കൂളുകളില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ ജനുവരി 10നകം സ്‌കൂളുകളില്‍ നിന്നുളള എന്‍ട്രികള്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലേക്ക് ലഭിക്കണം. അയക്കേണ്ട മെയില്‍ deowynd@gmail.com . ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നതിനുളള ആര്‍ട്ട് പേപ്പറും അനുബന്ധ സാമഗ്രികളും (പെന്‍സില്‍, പേന, ബ്രഷുകള്‍, കളര്‍ എന്നിവ) കൊണ്ടു വരണം. പങ്കെടുക്കുന്നവര്‍ അതത് സ്ഥാപനമേധാവികളുടെ സമ്മതപത്രവും, ഐ.ഡി. കാര്‍ഡും ഹാജരാക്കണം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മല്‍സരത്തിന് മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് മാത്രം 3 മിനിട്ട് ദൈര്‍ഘ്യത്തിലുളള ഹ്രസ്വ ചിത്രം ഷൂട്ട് ചെയ്ത് ഒരു കോളേജില്‍ നിന്നും ഒരു ഷോര്‍ട്ട് ഫിലിം സി.ഡിയിലാക്കി സ്ഥാപന മേധാവിയുടെ കത്ത് സഹിതം ജനുവരി 10 ന് മുമ്പായി അതത് താലൂക്ക് ഓഫീസിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നേരിട്ട് എത്തിക്കേണ്ടതാണ്. ജില്ലാതലത്തില്‍ വിജയിക്കുന്ന 1,2,3 സ്ഥാനക്കാരെ സംസ്ഥാനതലത്തില്‍ പരിഗണിക്കും. സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 1,2,3 സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും ജനുവരി 25 ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍, തിരുവനന്തപുരത്ത് വെച്ച് നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *