May 3, 2024

ഹയർ സെക്കണ്ടറി കോഴ്‌സുകൾ അനുവദിക്കണം;ഓക്‌സീലിയം സ്‌കൂൾ പി.ടി.എ

0
Img 20220101 160142.jpg
 

വടുവഞ്ചാൽ:വടുവഞ്ചാൽ   ഓക്‌സീലിയം സ്‌കൂളിൽ ഹയർ സെക്കണ്ടറി കോഴ്‌സുകൾക്ക് അനുവാദം നൽകണമെന്ന് പി.ടി.എ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വയനാട്‌ ജില്ലയിലെ മേപ്പാടി, വടുവഞ്ചാൽ നീലഗിരി ജില്ലയിലെ ചേരമ്പാടി ഗുഡല്ലൂർ മേഖലകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന ഹയർ സെക്കണ്ടറി കോഴ്‌സുകൾ അനുവദിക്കപ്പെടുന്നതോടെ മേഖലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് സ്‌കൂൾ പി.ടി.എ യോഗം വിലയിരുത്തി. 
അടുത്ത അധ്യയന വര്ഷമെകിലും സ്‌കൂളിന് ഹയർ സെക്കണ്ടറി കോഴ്‌സുകൾ അനുവദിക്കണം. വര്ഷങ്ങളായി സംസ്ഥാന സർക്കറിന് അപേക്ഷ സമർപ്പിച്ച സ്‌കൂൾ അനുവാദത്തിനായി കാത്തിരിക്കയാണ്. കോഴ്‌സുകൾ അനുവദിക്കാത്തത് കൊണ്ട് നൂറുകണക്കിന് കുട്ടികൾക്കാണ് ഉന്നത വിദ്യാഭ്യാസത്തിനു ദുരിതങ്ങൾ നേരിടുന്നത്. തോട്ടം-മേഖലയിലെയും ആദിവാസി വിഭാഗത്തിൽ പെട്ടവർക്കും ആശ്രയമാണ് ഓക്‌സീലിയം സ്‌കൂൾ. വയനാട് ജില്ലയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഓക്‌സീലിയം സ്‌കൂൾ സൈലേഷ്യൻ കന്യാസ്ത്രീകളാണ് നടത്തുന്നത്.
 
മേപ്പാടി, വടുവഞ്ചാൽ ചേരമ്പാടി, ഗുഡല്ലൂർ മേഖലകളിലെ നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന ഓക്‌സീലിയം സ്‌കൂൾ വയനാട്ടിലെ തന്നെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് . ഹയർ സെക്കണ്ടറി കോഴ്‌സുകൾ കൂടി അനുവദിക്കപ്പെട്ടാൽ പിന്നോക്കമേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം ലഭിക്കുമെന്ന് പ്രിസിപ്പൽ ജിഷ എബ്രഹാം അഭിപ്രായപ്പെട്ടു. ആദിവാസി വിഭാഗത്തിൽ പെട്ട പാവപെട്ട കുട്ടികൾക്ക് ഉന്നത വിദ്യാഭയസത്തിന് അവസരം കൊടുക്കാൻ ഓക്‌സീലിയം സ്‌കൂളിൽ ഹയർ സെക്കഡറി കോഴ്‌സുകൾ അനുവദിക്കണമെന്ന് യോഗം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിച്ചു. 
പ്രിൻസിപ്പൽ സിസ്റ്റർ ജിഷ അബ്രഹാമിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് മഹേഷ് പ്രമേയം അവതരിപ്പിച്ചു. മാനേജർ സിസ്റ്റർ ഷേർളി , സ്റ്റാഫ് കോഡിനേറ്റർമാരായ ജിലു, സജീവ്, പി.ടി എ ഭാരവാഹികളായ ബിന്ദു, സിമി, അഞ്ചു, രമ്യ, സ്വപ്ന എന്നിവരും സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *