April 26, 2026

വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു

0
IMG_20220102_113726.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ആറോല:  ആറോലയിലെ പൗരവലി പ്രദേശത്തെ വിവിധ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി  ഇ എ ക്കണോമിക്സ് രണ്ടാം റാങ്ക് നേടിയ ആറോല പുല്ലുകുറിഞ്ഞി വീട്ടിൽ സിദ്ധാർഥ്,ഗോത്ര വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ പുല്ലുകുറിഞ്ഞി കോളനിയിലെ മൃദുല, സംസ്ഥാന സുബ്ജൂനിയർ ത്രോ ബോളിൽ സ്വർണ മെഡൽ നേടിയ തേജസ്‌, എന്നിവരെ യാണ് ആദരിച്ചത്. ആറോലയിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബി ഉപഹാരങ്ങൾ നൽകി. ബ്ലോക്ക്‌ മെമ്പർ ജോയ്‌സി ഷാജു അധ്യക്ഷത വഹിച്ചു. മെമ്പർ മാരായ ഖമറു ന്നീസ, പുഷ്പ ചന്ദ്രൻ, ജോസഫ് മാറ്റത്തിലായി, എൻ ജെ   ഷജിത്, ജയനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *