October 15, 2026

കെ റെയിലും തുരങ്ക പാതയും അഴിമതിക്ക് വേണ്ടി: എൻ.ഡി.അപ്പച്ചൻ

0
IMG_20220102_173252.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട് തുരങ്ക പാതയും കെ റെയിലും അഴിമതിക്ക് വേണ്ടി മാത്രമാണ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് വയനാട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ.
വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി പി.പി.ജോർജിന് ചുമതല നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. . വെള്ളമുണ്ട സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന പരിപാടി ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ടയിൽ യു.ഡി.എഫിന് മുമ്പുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കാൻ കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് പാർട്ടി ചട്ടക്കൂട് എന്ന വളയ മുണ്ട്. ആ വളയത്തിനുള്ളിൽ നിന്ന് സംസാരിക്കുന്നവരുടെ ശബ്ദവും അഭിപ്രായവും കേൾക്കും. വളയത്തിന് പുറത്ത് നിന്ന് പാർട്ടിയെപ്പറ്റി അഭിപ്രായം പറയുന്നവരുടെ അഭിപ്രായം തനിക്ക് കേൾക്കേണ്ടതില്ലന്ന് അദ്ദേഹം പറഞു. കെ. റയിൽ സംസ്ഥാന സർക്കാരിന് അഴിമതി നടത്താൻ വേണ്ടി മാത്രമുള്ള പദ്ധതിയാണന്നും തുരങ്ക പാതയല്ല ചുരം ബദൽ പാതയാണ് ആവശ്യമെന്നും ഡി.സി.സി.പ്രസിഡണ്ട് പറഞ്ഞു.ചടങ്ങിൽ കെ.പി.സി.സി. അംഗം പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എം. വേണുഗോപാൽ ,മംഗലശ്ശേരി മാധവൻ മാസ്റ്റർ, ചിന്നമ്മ ജോസ്, ഷാജി ജേക്കബ്, ടി.കെ. മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *