April 26, 2026

ആദ്യദിനം 1642 കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി

0
IMG_20220104_073447.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ജില്ലയിൽ 15 വയസ്സ് മുതൽ 18 വരെ വയസുള്ളവർക്കായുള്ള കോവിഡ് -19 വാക്സിനേഷനൻ ആരംഭിച്ചു. ആദ്യ ദിനമായ ജനുവരി 3 ന് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള ജില്ലയിലെ 36 ആരോഗ്യ സ്ഥാപനങ്ങളിൽ വച്ചു 1642  കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകിയാതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ കെ. സക്കീന അറിയിച്ചു. ആദ്യ ദിന വാക്‌സിനേഷൻ മികച്ച രീതിയിൽ നടത്തുന്നതിന് സഹകരിച്ച എല്ലാവർക്കും ഡി എം ഒ നന്ദി അറിയിച്ചു. ജില്ലയിൽ 15 വയസ്സിനും 18 വയസ്സിനുമിടയിലുള്ള മുഴുവൻ പേർക്കും ജനുവരി 10 നകം വാക്സിനേഷൻ നൽകുന്നതിനായി വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരുടെ പരിപൂർണ  സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *