April 26, 2026

കോവിഡ് ധനസഹായം: 415 പേര്‍ക്ക് പണം കൈമാറി

0
IMG_20220104_102216.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ :  വയനാട് ജില്ലയില്‍ കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 415 പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ധനസഹായത്തിനായി ഇതുവരെ ലഭിച്ച 483 അപേക്ഷകളില്‍ 452 അപേക്ഷകള്‍ അംഗീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 690 ലധികം പേര്‍ക്ക് കോവിഡ് മൂലം ജീവഹാനി സംഭവിച്ചതായാണ് കണക്ക്.
ഇനിയും ധനസഹായത്തിന് അപേക്ഷിച്ചിട്ടില്ലാത്തവര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്, ആശ്രിതരുടെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലോ വില്ലേജ് ഓഫീസിലോ എത്തി ധനസഹായത്തിന് അപേക്ഷ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *