April 26, 2026

എൻ്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതിയുമായി ശ്രേയസ്

0
IMG_20220104_133747.jpg
By ന്യൂസ് വയനാട് ബ്യൂറോ
  ബത്തേരി :  ബത്തേരി രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസ് “എൻ്റെ ഗ്രാമം ആരോഗ്യ ഗ്രാമം” പദ്ധതിക്ക് തുടക്കം കുറിച്ചു. സുരക്ഷിതമായ ആരോഗ്യ സമൂഹ സൃഷ്ടി ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യാൻസർ, ജീവിതശൈലിരോഗങ്ങൾ വ്യാപിക്കുന്ന കാലഘട്ടത്തിൽ ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണ ബോധവൽക്കരണം, കുടുംബ ഇൻഷുറൻസ്, മെഡിക്കൽ ക്യാമ്പുകൾ, ജൈവകൃഷി പ്രോത്സാഹനം തുടങ്ങിയവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. 
 പദ്ധതി ഉദ്ഘാടനം ബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. ബത്തേരി രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് തിരുമേനി അധ്യക്ഷത വഹിച്ചു. ശ്രേയസ് ഡയറക്ടർ ബെന്നി ഇടയത്ത്, മോൺ. സെബാസ്റ്റ്യൻ കീപള്ളിൽ, നബാർഡ് ഏരിയ ജനറൽ മാനേജർ .വി . ജിഷ. എന്നിവർ സംസാരിച്ചു. ശ്രേയസിൻ്റെ പ്രവർത്തന മേഖലകളായ കണ്ണൂർ, കാസർഗോഡ്, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം,
 ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *