September 21, 2026

കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മരിച്ചു

0
IMG_20220104_182848.jpg
By ന്യൂസ് വയനാട് ബ്യൂറോ
  വൈത്തിരി : കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ മരിച്ചു.പൂക്കോട് അനിമൽ സയൻസ് സർവകലാശാലയിൽ മൂന്നാം വർഷ ബി. വി. എസ് വിദ്യാർത്ഥിനിയായ ഫെമിദ (21) ആണ് മരിച്ചത്. പാലക്കാട് പുതുക്കോട് സ്വദേശികളായ അബ്ദുൽ ഷുക്കൂർ – റജീന ദാമ്പതികളുടെ മകളാണ് ഫെമിദ.രണ്ടു ദിവസം മുൻപാണ് പൂർണ്ണ ഗർഭിണിയായ യുവതിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനെ തുടർന്ന് ന്യൂമോണിയയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. പ്രസവത്തിനു ശേഷമാണ് യുവതി മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. തലപ്പുഴയിലെ വാടകവീട്ടിൽ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു ഫെമിദ. ഭർത്താവ് : ബാസിത്ത് ഇബ്രാഹിം( കൊച്ചിൻ  റിഫൈനറി) 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *