August 7, 2026

ഹരിത കർമ്മ സേനയ്ക്ക് പ്രവർത്തന കലണ്ടർ ഒരുക്കി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

0
IMG_20220104_182953.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാഴ് വസ്തു ശേഖരണ കലണ്ടർ തയ്യാറാക്കി. പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ കലണ്ടർ പ്രകാശനം ചെയ്തു .അസി.സെക്രട്ടറി, വി.ഇ.ഒ, ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.കലണ്ടർ പ്രകാരം നിലവിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾക്കു പുറമേ കുപ്പി, ചില്ല്, ചെരുപ്പ്, ബാഗ്, ഇ – പാഴ് വസ്തുക്കൾ മറ്റു അജൈവ പാഴ് വസ്തുക്കൾ,പഴയ തുണികൾ, മരുന്ന് സ്ട്രിപ്പുകൾ തുടങ്ങിയവയും ഹരിത കർമ്മ സേന വിവിധ മാസങ്ങളിലായി ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളിലെത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് തുക നൽകി കൈമാറും.ജനുവരി കണ്ണാടി, കുപ്പി, കുപ്പിച്ചില്ല്. ഫെബ്രുവരി ഇ മാലിന്യം. മാർച്ച്‌ പഴയ തുണികൾ. ഏപ്രിൽ പഴയ ചെരുപ്പ്, ബാഗ്. ഓഗസ്റ്റ് മരുന്ന് സ്ട്രിപ്പുകൾ, തുണികൾ. സെപ്റ്റംബർ പഴയ ചെരുപ്പ്, ബാഗ്. ഒക്ടോബർ കണ്ണാടി, കുപ്പി, കുപ്പിച്ചില്ല്.നവമ്പർ ഇ മാലിന്യം എന്നിങ്ങനെ ശേഖ രിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *