April 26, 2026

ആനക്കൊമ്പുമായി വലയിലായത് ബൈക്കിൽ സഞ്ചരിച്ച മൂന്ന് യുവാക്കൾ .

0
IMG_20220106_120948.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനത്തവാടി:ഫോറസ്റ്റ് ഇൻ്റലിജൻസ് പി.സി.സി.എഫ്‌ ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ളയിംഗ്  സ്ക്വാഡ് ഡി.എഫ്.ഒ യുടെ നിർദ്ദേശാനുസരണം ഫോറസ്റ്റ് ഇൻറലിജൻസ് വിഗും കൽപ്പറ്റ  ഫ്ലയിംങ്  സ്ക്വാഡ് റെയിഞ്ചും ചേർന്ന് രണ്ട് ആനക്കൊമ്പും 3 പ്രതികളെയും അവർ സഞ്ചരിച്ച ബൈക്കും പേര്യ റെയിഞ്ച് പരിധിയിലെ വെൺമണി ഭാഗത്ത് നിന്നും പിടികൂടി.  പ്രതികൾ( 1) സുനിൽ ട/o. ഭാസ്കരൻ ,  38 വയസ്സ് , പള്ളിക്കോണം പാൽച്ചുരം (2) മനു സി.എസ്. S/o .തങ്കപ്പൻ,  37 വയസ്സ്, ചുറ്റുവിള പുത്തൻ വീട്, പാൽച്ചുരം, (3) അൻവർ ഷാ 34 വയസ്സ് S/o .സൈതലവി, പാലം തൊടുക, കാര്യമ്പാടി എന്നിവരെ നിന്ന് ഇന്ന് 6/1/2022 ന്  രാവിലെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഫോറസ്റ്റ് ഇൻറലിജൻസ് സെൽ ജീവനക്കാരോടൊപ്പം കൽപ്പറ്റ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  കെ.ഹാഷിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.രജീഷ്, ജസ്റ്റിൻ ഹോൾഡൻ ഡി റൊസാരിയോ, ഹരികൃഷ്ണ, ഫോറസ്റ്റ്  ഡ്രൈവർ രാജീവൻ വി.എസ്.  എന്നിവരുടെ നേതൃത്വത്തിലാണ് പിടിച്ചത്‌. ആനക്കൊമ്പ് പ്രതികൾ എന്നിവരെ കൂടുതൽ അന്വേഷണത്തിനും തുടർ നടപടികൾക്കായി പേര്യ റെയിഞ്ച് ഓഫീസർക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *