May 5, 2024

ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ വയനാട്ടിലെ ഗോത്ര ബാലൻ സുനീഷ് മാർച്ച് ചെയ്യും

0
Img 20220106 120205.jpg
കൽപ്പറ്റ :വയനാട് ജില്ലയുടെ ചരിത്രത്തിലാദ്യമായി എൻ.എസ്.എസ് വോളണ്ടിയർ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ പങ്കെടുക്കുന്നു .

26- ജനുവരി 2022 – ന് ഡൽഹിയിൽ വച്ച് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 8 – എൻ.എസ്.എസ് വോളന്റീ യർമാരിൽ ഒരാളാണ് സുനീഷ് വയനാട് .
 അതും ആദിവാസി കാട്ടു നായ്ക്ക വിഭാഗത്തിൽ നിന്നുമാണ് സുനീഷ് വരുന്നത് എന്നത് ഏറെ ആഹ്ലാദകരമാണ് വയനാട്ടുകാർക്ക് .
 കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വയനാട്, സുൽത്താൻ ബത്തേരി ചെതലയത്ത് പ്രവർത്തിക്കുന്ന ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിലെ ഐ.ടി.എസ്. ആർ രണ്ടാംവർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിയാണ് സുനീഷ്.
പല ക്യാമ്പു കളിലും, പ്രത്യേകിച്ച് തിരുവനന്തപുരത്ത് വെച്ച് നടന്ന പി. ആർ. ഡി ക്യാമ്പിലും നിരവധി മത്സരങ്ങളിൽ മാറ്റുരച്ച് വിജയം നേടിയാണ് സുനീഷ് ഈ വിജയം നേടിയത്.
ചീയബം 73- കോളനിയിൽ താമസിക്കുന്ന പ്രാക്ന ആദിവാസി വിഭാഗത്തിൽ പെട്ട കാട്ടുനായ്ക്ക ഗോത്ര ത്തിലെ പരേതനായ കാളൻ, രാധ ദമ്പതി കളുടെ മകനാണ് സുനീഷ്.
അവഗണന മാത്രം എപ്പോളും കൈ മുതലായു ള്ള കാട്ടുനായ്ക്ക വിഭാഗത്തിന് മാത്രമല്ല സുനീഷിന്റെ ഈ ചരിത്ര നേട്ടം വയനാടിന് തന്നെ അഭിമാനർഹമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *