September 20, 2026

കോണ്‍ഗ്രസിന്റെ വേരുകള്‍ ആഴത്തിലിറക്കിയ നേതാവായിരുന്നു കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ : എന്‍.ഡി.അപ്പച്ചന്‍.

0
IMG_20220107_160134.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: ആറ് പതിറ്റാണ്ട് കാലം വയനാട്ടില്‍ പാര്‍ട്ടിയെ നയിച്ച് പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന്റെ വേരുകള്‍ ആഴത്തിലിറക്കിയ നേതാവായിരുന്നു മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്ന് ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു. കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരിലും തൊഴിലാളികള്‍ക്കിടയിലും  പൊതു സമ്മതനായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ കോണ്‍ഗ്രസിനെ വയനാട്ടിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റി.  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരനൂറ്റാണ്ടിലേറെക്കാലം പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടായെന്നും എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു. ഡി.സി.സി.ഓഫീസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി. പോക്കര്‍ ഹാജി, , പി.പി. ആലി, വി.എ.മജീദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്‍, ഗോകുല്‍ദാസ് കോട്ടയില്‍ ,പി. ശോഭനകുമാരി, സി.പി. പുഷ്പലത ,വി.നൗഷാദ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *