April 29, 2024

വാരാന്ത്യ കര്‍ഫ്യു: കർണാടക യാത്ര പരമാവധി ഒഴിവാക്കുന്നത് ഉചിതം*

0
Img 20220107 162537.jpg
ഒമിക്രോണ്‍ വ്യാപന പശ്ചാതലത്തില്‍ കര്‍ണ്ണാടകയിൽ കര്‍ശന നിയന്ത്രണങ്ങൾ തുടരുന്നതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യു കൂടാതെ ഇന്ന് (വെള്ളിയാഴ്ച) രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലർച്ചെ 5 മണിവരെ വാരാന്ത്യ കര്‍ഫ്യു ഉണ്ടാവുമെന്നും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്ററുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൈസൂര്‍, ചാമരാജ് നഗര്‍, കുടക് ജില്ലകളിലെ സംസ്ഥാനന്തര ചെക്ക് പോസ്റ്റുകളുലൂടെയുള്ള പ്രവേശനം നിയന്ത്രിക്കപ്പെടാന്‍ സാധ്യതയുള്ളതിനാൽ കര്‍ണാടകത്തിലേക്ക് യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *