April 29, 2024

അവാര്‍ഡ് തുക കിടപ്പ് രോഗികള്‍ക്ക് നല്‍കി.

0
Img 20220107 160201.jpg


കല്‍പ്പറ്റ: മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്).സംസ്ഥാന കമ്മിറ്റി നല്‍കിയ അവാര്‍ഡ് തുക കിടപ്പ് രോഗികള്‍ക്കുള്ള തലോടല്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കി. പ്രവര്‍ത്തന മികവിനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാനത്ത് ഒന്നാമതെത്തിയ ജില്ലാ കമ്മിറ്റിക്ക് ലഭ്യമായ അവാര്‍ഡ് തുകയാണ് കിടപ്പ് രോഗികള്‍ക്കുള്ള തലോടല്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവനയായി നല്‍കിയത്.
            അവാര്‍ഡ് തുകയായ ഇരുപതിനായിരം രൂപ കൊണ്ട് മൂന്ന് കിടപ്പ് രോഗികള്‍ക്ക് ഒരു വര്‍ഷം പെന്‍ഷനായി നല്‍കാനാവും. തലോടല്‍ പെന്‍ഷന്‍ മുഖേന അഞ്ഞൂറ് രൂപയാണ് ഓരോ മാസവും മണിയോര്‍ഡറായി കിടപ്പ് രോഗികളായ അവകാശികളുടെ കൈകളിലെത്തുന്നത്.
             എം.എസ്.എസ്.ജില്ലാ കമ്മിറ്റി നടപ്പാക്കിയ തലോടല്‍ പെന്‍ഷന്‍ പരിപാടി മുഖേന രണ്ട് വര്‍ഷമായി മുടങ്ങാതെ തുക നല്‍കാനായിട്ടുണ്ട്. സി.കെ.ഉമ്മര്‍ ചെയര്‍മാനും സലീം അറക്കല്‍ കണ്‍വീനറുമായ  കമ്മിറ്റിയാണ് കിടപ്പ് രോഗികള്‍ക്കുള്ള തലോടല്‍ പെന്‍ഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
             എം.എസ്.എസ്.ഉന്നത വിദ്യാഭ്യാസ പദ്ധതി ചെയര്‍മാന്‍ സി.പി.കുഞ്ഞിമുഹമ്മദ് അവാര്‍ഡ് തുക തലോടല്‍ പെന്‍ഷന്‍ പദ്ധതി ചെയര്‍മാന്‍ സി.കെ.ഉമ്മറിന് കൈമാറി. എം.എസ്.എസ്.ജില്ലാ പ്രസിഡന്റ് പി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ്.എസ്.ജില്ലാ മുന്‍ പ്രസിഡന്റ് പയന്തോത്ത് മൂസ ഹാജി, കെ.അബ്ദുല്ല താനേരി, തലോടല്‍ പദ്ധതി കണ്‍വീനര്‍ സലീം അറക്കല്‍, പി.സുബൈര്‍, സി.കെ.അബ്ദുല്‍ അസീസ്, മങ്ങാടന്‍ പോക്കര്‍, മുണ്ടോളി പോക്കു, കെ.അബ്ദുല്‍ കരീം പ്രസംഗിച്ചു. എം.എസ്.എസ്.ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി സ്വാഗതവും ഇബ്രാഹിം പുനത്തില്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *