August 6, 2026

കെ.എസ്.ടി.എ.ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പൊതു സമ്മേളനം സംഘടിപ്പിച്ചു

0
IMG_20220107_200556.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ” നവകേരള സൃഷ്ടിക്കായി അണിചേരൂ…
മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ “എന്ന മുദാവാക്യമുയർത്തി കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മുപ്പത്തിയൊന്നാം വയനാട് ജില്ല സമ്മേളനത്തിൻ്റെ മുന്നോടിയായി പൊതു സമ്മേളനം സംഘടിപ്പിച്ചു.പൊതുസമ്മേളനം മുൻ എം.എൽ.എ. സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് സർവ്വകലാശാല ഗവേഷകൻ ജംഷീദലി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബിനു മോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ.സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.വി.ബെന്നി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി.ജെ.ബിനേഷ്, വി.എ.ദേവകി,കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്, കർഷക സംഘം ജില്ലാ കമ്മറ്റി അംഗം എ.ജോണി,ജില്ലാ ജോ. സെക്രട്ടറി പി.ബിജു, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
അധ്യാപക കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മാനന്തവാടി ഉപജില്ലയ്ക്ക് സി.കെ.ശശീന്ദ്രൻ ഉപഹാരം സമർപ്പിച്ചു. ജില്ലാ ട്രെഷറർ ടി.രാജൻ നന്ദി പറഞ്ഞു.കെ.എസ്.ടി.എ. ജില്ലാ കലാവേദിയുടെ ആഭിമുഖ്യത്തിൽ നാടൻ പാട്ടും വിപ്ലവഗാന സന്ധ്യയും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *