April 26, 2026

സപ്ലൈകോ ഗോഡൗൺ മന്ത്രി ജി.ആർ അനില്‍ ഉദ്ഘാടനം ചെയ്യും

0
IMG_20220108_152253.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:സുല്‍ത്താന്‍ ബത്തേരി സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ മീനങ്ങാടി പഞ്ചായത്തിലെ കൊളഗപ്പാറയില്‍ പുതിയതായി പണി കഴിപ്പിച്ച പി.ഡി.എസ് ഗോഡൗണ്‍ ജനുവരി 14 ന് ഉച്ചയ്ക്ക് 2.30 ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിപ്പിനായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ചെയര്‍മാനായും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, സപ്ലൈകോ ഡിപ്പോ മാനേജര്‍ ഷൈന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *