April 18, 2024

സോളാർ തൂക്കുവേലി നിർമ്മാണ പ്രവ്യത്തി ഉദ്ഘാടനം ചെയ്തു

0
Img 20220108 200518.jpg
പുൽപ്പള്ളി :കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ വിനിയോഗിച്ച് കൊളവള്ളി മുതൽ മരക്കടവ് വരെ യുള്ള കബനി നദിയുടെ തീരപ്രദേശത്ത് നടപ്പിലാക്കുന്ന സോളാർ തൂക്കുവേലിയുടെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനംകൊളവള്ളിയിൽ ഐ.സി.ബാലകൃഷ്ണൻ എം എൽ .എ നിർവ്വഹിച്ചു. വനം വകുപ്പിൻ്റെയും ത്രിതല പഞ്ചായത്തിൻ്റെയും നാട്ടുകാരുടെയും സഹകരണത്തോടെ ജനപങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സൗത്ത് വയനാട് ഡി.എഫ്.ഒ.എ ഷജ് നാ കരീം പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലില്ലി തങ്കച്ചൻ., ജില്ല പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൻ ബീന.ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഡി.സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ജോസ്, ജിസ്റ മുനിർ', ഷൈജു പഞ്ഞി തോപ്പിൽ,ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അബ്ദുൾ സമദ്, ആക്ഷൻ കമ്മിറ്റി രക്ഷാധികാരി ഫാ.സാൻ്റോ അമ്പലത്തറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയിൽ, കെ.കെ.ചന്ദ്രബാബു, ജോസ് നെല്ലേടം, ഷിജോയ് മാപ്ലശ്ശേരി ,പി.എസ്.കലേഷ്, ഇ കെ.രഘു, ശാന്തിനിപ്രകാശൻ, ജെസി സെബാസ്റ്റ്യൻ, സുധ നടരാജൻ, പുഷ്പവല്ലി നാരായണൻ, മോളി സജി,മഞ്ജു ഷാജി, വി.എസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കൊളവള്ളിയിൽ സോളർ തൂക്കുവേലി നിർമ്മാണ പ്രവൃത്തിഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *