October 14, 2026

ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം കല്‍പ്പറ്റയില്‍ ആരംഭിച്ചു

0
IMG_20220109_195152.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള സംസ്ഥാന ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ അമ്പത്തിയെട്ടാം സംസ്ഥാന സമ്മേളനം പ്രി.ടി.തോമസ് നഗര്‍) ഓഷിന്‍ ഹാള്‍ കല്‍പ്പറ്റയില്‍തുടക്കമായി. അഡ്വ.ടി. സിദ്ദീഖ് എം.എല്‍.എ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന സെമിനാര്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍ എ അഡ്വ. ടിസിദ്ദീ്ഖ് മുഖ്യ പ്രഭാഷണം നടത്തി.ആധുനിക ഇന്ത്യയുടെ നിര്‍മ്മിതിയില്‍ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ കേരളപ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കുര്യാക്കോസ് ആന്റണി ക്ലാസ്എടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.രാജീവ്, വര്‍ക്കിംഗ് പ്രസിഡന്റ്കെ.വി.ഗിരീഷ് കുമാര്‍ , പി.കെ.ജയലക്ഷ്മി, സ്വാഗത സംഘം ചെയര്‍മാന്‍ പി.പിആലി . ജനറല്‍ കണ്‍വീനര്‍ പി. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാണ് സമ്മേളനംനടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് 75 പ്രതിനിധികള്‍സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ സമ്മേളനം അവസാനിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *