August 7, 2026

നിർധനരായ രോഗികൾക്ക്‌ യൂത്ത്‌ കോൺഗ്രസ്സ്‌ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘കാരുണ്യ സ്പർശം’

0
IMG_20220110_200907.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ :  യൂത്ത്‌ കോൺഗ്രസ്സ്‌ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘കാരുണ്യ സ്പർശം' – നിർധനരായ രോഗികൾക്കുള്ള സഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തിൽ വീൽ ചെയറുകളും, വോക്കിങ് സ്റ്റിക്ക്‌കളും വിതരണം ചെയ്‌തു . വിതരണോദ്ഘാടനം തരിയോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ വി ജി ഷിബു കുനിയിൽ കൃഷ്ണന് വീൽ ചെയർ നൽകികൊണ്ട് നിർവഹിച്ചു . കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ്സ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, തരിയോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ , ജോ മാത്യു കറുത്തേടത്തു , സന്തോഷ് കോരംകുളം , മുല്ലക്കൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *