April 27, 2026

ഐ ഡി എ വയനാടിന് പുതിയ വനിത സാരഥി

0
IMG_20220111_132223.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ഓഡിറ്റോറിയത്തിൽ 
വെച്ചു നടന്നു.
ഡോക്ടർ രഞ്ജിത് സി. കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബത്തേരി സെന്റ്. മേരിസ് കോളേജ് പ്രിൻസിപ്പൽ ജോൺ മത്തായി നൂറനാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന യോഗത്തിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലയുടെ ആദ്യത്തെ വനിതാ സാരഥിയായി ഡോക്ടർ ഷാനി ജോർജ് ചുമതലയേറ്റു. സെക്രട്ടറി ആയി ഡോക്ടർ ജിജോ ജോസഫിനെയും ട്രെഷറർ ആയി ഡോക്ടർ അനൂപിനെയും തിരഞ്ഞെടുത്തു.യോഗത്തിൽ കേരള സംസ്ഥാന പ്രസിഡന്റ്‌ ഡോക്ടർ ഷിബു രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ദന്ത സംരക്ഷണ ബോധവൽക്കരണ പരിപാടികളും ലഹരിവിരുദ്ധ സന്ദേശ റാലികളും ജില്ലയിലുടനീളം സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു..
 ഡോക്ടർമാരായ സജിത്ത്. പി. സി,ഫ്രൻസ് ജോസ്, നൗഷാദ് പള്ളിയാൽ, ബ്ലസിറ്റ് എബ്രഹാം , സനോജ് പി ബി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *