May 17, 2024

ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ റീഹാബിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
Img 20220111 132659.jpg

കൽപ്പറ്റ: ഷീൻ ഇന്റർനാഷണലിന്റെ ആതുര സേവന വിഭാഗമായ ഷീൻ കെയർ പ്ലസ് കേരളത്തിലെ റീഹാബിലിറ്റേഷൻ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഹെലിക്സ് ഫൗണ്ടേഷൻ, കോഴി ക്കോട് പാരറ്റ് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ, ന ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് ജനുവരി 16ന് വയനാട് മുട്ടിൽ ഡബ്ല്യു. എം. ഒ. ആർട്സ് & സയൻസ് കോളേജിൽ ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ റിഹാബിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അപസ്മാരം, ഓട്ടിസം, സെറിബ്രൽ പാൽസി,ഡൗൺസ് സിൻഡ്രോം തുടങ്ങി ശാരീരിക മാനസിക പഠന വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ശാസ്ത്രീയവും നൂതനവുമായ ചികിത്സകളും പരിഹാര മാർഗ്ഗങ്ങളും നൽകുന്നതിനും സർക്കാർ സർക്കാരേതര സ്കോളർ ഷിപ്പുകൾ പരിചയപ്പെടുത്തുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും രക്ഷിതാക്കൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് മൈത്ര ഹോ സ്പിറ്റൽ ന്യൂറോളജി വിഭാഗം തലവൻ ഡോ. സച്ചിൻ സുരേഷ് ബാബു ക്യാമ്പിന് നേതൃത്വം നൽകും സുൽത്താൻ ബത്തേരി വിനായക നഴ്സിങ്ങ് കോളേജിലെ നാലാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥികൾ വളണ്ടിയർമാരായിരിക്കും.
വളർച്ച വെല്ലുവിളികൾ കണ്ടെത്താനുള്ള രീതികൾ, പഠന വെല്ലുവിളികൾക്കുള്ള പരിഹാരം,ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷ്യൽ എഡുക്കേഷൻ കൗൺസിലിങ്ങ്, ഡയറ്ററി തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാണ്.
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭിന്നശേഷി മേഖലയിലെ പ്രവർത്തകർക്കും തുടർ പരിശീലനങ്ങളും ബോധവൽക്കരണവും നൽകുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി 9048926778, 8431515870 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *