May 17, 2024

സംസ്ഥാന ഖോ-ഖോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

0
Img 20220111 133035.jpg
 കൽപ്പറ്റ: സംസ്ഥാന ഖോ-ഖോ അസോസിയേഷന്റെയും, ജില്ലാ ഖോ-ഖോ അസോസിയേഷന്റെയും നേതൃത്വത്തിൽ  ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.  ചുള്ളിയോട് ഗാന്ധി സ്മാരക ആർട്സ് & സ്പോർട്സ് ക്ലബിന്റെ സഹകരണത്തോടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി കള്ളിയത്ത് സ്റ്റീലക്സ് ടിഎംടി 50 ആം മത്‌ സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 15,16 തീയ്യതികളിലായി ചുള്ളിയോട് ഗാന്ധി സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ് സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ മുഖ്യാതിഥി ആയിരിക്കും. 14 ജില്ലകളിൽ നിന്നായി കായികതാരങ്ങൾ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 16 ന് നടക്കുന്ന സമാപന സമ്മേളനവും, സമ്മാനദാനവും രാജ്യസഭാ എം.പി എം.വി ശ്രേയാംസ് കുമാർ നിർവ്വഹിക്കും. ഫെബ്രുവരി മാസം ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. കായിക താരങ്ങൾക്ക് താമസം,ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിന്റെ സുഗമമായ നടത്തിപ്പിന് നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല പുഞ്ചവയൽ ചെയർമാനായും ഗാന്ധി സ്മാരക ക്ലബ് പ്രസിഡണ്ട് ടി.സി വർഗ്ഗീസ് വർക്കിംഗ് ചെയർമാനായും, കെ.പി വിജയ് ടീച്ചർ ജനറൽ കൺവീനറുമായ സംഘാകസമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നു.

പത്ര സമ്മേളനത്തിൽ നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി ഷീല പുഞ്ചവയൽ, പ്രസിഡണ്ട് എം. മധു, ജില്ലാ സ്പോർട്സ് കൗൺസിൽ നെൻമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ, അസോസിയേഷൻ വൈസ് പ്രസിഡണ്ട് സംസ്ഥാന ഖോ-ഖോ വിജയി ടീച്ചർ, ജില്ലാ ഖോ-ഖോ അസോസിയേഷൻ സെക്രട്ടറി വിനീഷ്, ചുളളിയോട് ഗാന്ധി സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ് വൈസ് പ്രസിഡണ്ട് കെ.ബി മദൻലാൽ, സെക്രട്ടറി കെ.സി ഗംഗാധരൻ, എൽ.എ സോളമൻ, എ.എസ് ജോയി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *