April 27, 2026

ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി വാർഷിക യോഗവും, പി.ടി.തോസ് അനുസ്മരണവും ചേർന്നു

0
IMG_20220111_134854.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷമീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് ജില്ലാ കമ്മിറ്റി യോഗം ബിന്ദു പുൽപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ക്ഷേമനിധി ബോർഡിൽന്റെ അനാസ്ഥയെ കുറിച്ചും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലുള്ള അതൃപ്തിയും യോഗത്തിൽ അംഗങ്ങളെ അറിയിച്ചു. 2021വിരമിച്ച ആർക്കും തന്നെ ക്ഷേമനിധി ബോർഡിൽ നിന്നും ആനുകൂല്യങ്ങൾ നൽകുന്നില്ല. പിരിച്ചെടുക്കുന്ന തുക വകമാറ്റി ചിലവാക്കുന്നതിന്റെ വെളിപ്പെടുത്തൽ മറുപടി കത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ജനറൽ സെക്രട്ടറി കൃഷ്ണകുമാരി എൻ.കെ.ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.തോസ് എം.എൽ.എയുടെ അനുസ്മരണ യോഗത്തിൽ ബിന്ദു, കൃഷ്ണകുമാരി, സീതാലക്ഷ്മി, മായ പ്രദീപ്, റോസമ്മ മുട്ടിൽ, ശ്രീജ കൽപ്പറ്റ,ദേവു വൈത്തിരി,ജോളി തവിഞ്ഞാൽ, സുമംഗല മോഹൻ നെന്മേനി ,സ്റ്റെല്ല മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *