June 6, 2026

വയനാട് ലഹരിമരുന്ന് പാർട്ടി; കിർമാണി മനോജടക്കമുള്ള മുഴുവൻ പ്രതികളും റിമാൻഡിൽ.

0
IMG_20220112_103416.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ലഹരിമരുന്ന് പാർട്ടി;
കിർമാണി മനോജടക്കമുള്ള മുഴുവൻ പ്രതികളും റിമാൻഡിൽ.
ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
മെഡിക്കൽ പരിശോധന പൂർത്തിയാക്കി മാനന്തവാടിയിലെ കോടതി  മജിസ്ട്രേറ്റിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്.കഴിഞ്ഞ ദിവസം രാത്രിയാണ്
പടിഞ്ഞാറത്തറയിൽ റിസോർട്ട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടത്തിയതിൽ ക്വട്ടേഷൻ സംഘത്തിൽ പെട്ടവരും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമടക്കം 16 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിർമാണി മനോജ് എന്ന വി പി മനോജ് കുമാർ (48), കമ്പളക്കാട് ചെറുവനശ്ശേരി സി എ മുഹസിൻ (27), മീനങ്ങാടി പടിക്കൽ പി ആർ അഷ്കർ അലി (26), പെരിന്തൽമണ്ണ പട്ടിക്കാട് ഒട്ടുപറമ്പിൽ ഒ.പി അജ്മൽ (28), പാനൂർ ആക്കോൽ മീത്തൽ എ എം സുധേഷ് (43), കമ്പളക്കാട് കളം പറമ്പിൽ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് റിമാൻഡിലായത്.. 15 പേർക്കെതിരെ മയക്കുമരുന്ന് കേസും, ഒരാൾക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *