113 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കി കേരള നോളജ് ഇക്കോണമി മിഷന്റ തൊഴില്‍ മേള
മാനന്തവാടി: കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ. കോളേജില്‍ ബുധനാഴ്ച്ച നടന്ന തൊഴില്‍ മേളയില്‍ 113 ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിച്ചു . 370 ഉദ്യോഗര്‍ഥികള്‍ അവരുടെ ഇഷ്ട ജോലി ലഭിക്കുവാനുള്ള സാധ്യത പട്ടികയിലും ഇടം പിടിച്ചു. 650 പേരാണ് തൊഴില്‍ മേളയില്‍ പങ്കെടുത്ത്്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയും തൊഴിലാളികളെ അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.





Leave a Reply