October 14, 2026

നൈപുണ്യ 2022 – ജോബ് ഫെയര്‍ രജിസ്‌ട്രേഷന്‍ അക്ഷയ സെന്റര്‍ വഴിയും

0
IMG_20220116_080356.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ  :   നൈപുണ്യ 2022 -ജോബ് ഫെയറിലേക്ക് അക്ഷയ സെന്റര്‍ വഴിയും ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജനുവരി 21. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്ലെന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിങ് ഓഫീസും സംയുക്തമായി നടത്തുന്ന ജോബ് ഫെയറില്‍ വിവിധ മേഖലകളിലായി 2000 ല്‍ അധികം ഒഴിവുകളുണ്ട് 40 ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും. എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. വയനാട് മുട്ടില്‍ ഡബ്യൂ.എം.ഒ കോളേജില്‍ ജനുവരി 23 ന് രാവിലെ 9 മുതല്‍ നടക്കുന്ന ജോബ് ഫെയറി കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365 എന്ന നമ്പറില്‍ ബന്ധപ്പെടുക. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും മേളയില്‍ പങ്കാളികളാകാം. എഞ്ചിനീയറിങ്, ടെക്‌നോളജി, ഐ.ടി, ആരോഗ്യം (നഴ്‌സുമാരുടെ നൂറില്‍പരം ഒഴിവുകള്‍), ടൂറിസം,ഓട്ടോ മൊബൈല്‍,വിദ്യാഭ്യാസം, മീഡിയ,വാണിജ്യ വ്യവസായം,സെയില്‍സ് മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ വിവിധ ജില്ലകളിലെ തൊഴില്‍ദാതാക്കളും പങ്കെടുക്കും. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
രജിസ്റ്റര്‍ ചെയ്യേണ്ടേ വിധം:
statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As Job Seeker എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി സബ്മിറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ഇമെയില്‍ വിലാസത്തിലേക്ക് യൂസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും. അത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നല്‍കുക. ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക. വെബ്‌സൈറ്റില്‍ ജോബ് ഫെയര്‍ സെക്ഷന്‍ ക്ലിക്ക് ചെയ്താല്‍ വയനാട് ജില്ലാ മെഗാ ജോബ് ഫെയര്‍ നൈപുണ്യ 2022 ഒഴിവുകള്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകള്‍ നോക്കി അപേക്ഷിക്കുക.
ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും ജനുവരി 21 നു ശേഷം ഹാള്‍ടിക്കറ്റ് വരും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ജോബ് ഫെയര്‍ നടക്കുക. ഈ മേളയുടെ ഭാഗമായി വ്യോമസേന, നാവികസേന ഉന്നത ഉദ്യോഗസ്ഥര്‍ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങളും, നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *