പുതിയകാലത്തെ പുതിയ വിചാരങ്ങൾ കൊണ്ടാണ് പുനർനിർമ്മിക്കേണ്ടത്: എം എസ് എഫ്
കൽപ്പറ്റ : പുതിയകാലത്തെ പുതിയ വിചാരങ്ങൾ കൊണ്ടാണ് പുനർ നിർമ്മിക്കേണ്ടത് എന്ന പ്രമേയത്തിൽ എംഎസ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ ക്യാമ്പസുകളിൽ ലഹരിക്ക് അടിമപെട്ട് ധാർമിക മൂല്യം നഷ്ടപ്പെട്ട് പോകുന്ന പുതിയ തലമുറയെ അക്കാദമിക്, രാഷ്ട്രീയ,ഭൗതിക രംഗത്ത് ഉയർത്തിക്കൊണ്ടുവരാൻ ഇനിയുള്ള കാലങ്ങളിൽ എം എസ് എഫ്കാർ പ്രവർത്തിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.മുനിസിപ്പൽ സെക്രട്ടറി അനസ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് അംജിദ് ബിൻ അലി അധ്യക്ഷത വഹിച്ചു,മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മൊയ്തീൻ കുട്ടി സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു.എ പി ഹമീദ് സാഹിബ്,അലവി വടക്കേടതിൽ, കെഎംതൊടി മുജീബ്,എ പി മുസ്തഫ, മുബഷീർ എന്നിവർ സംസാരിച്ചു.സിജാഹ് നന്ദി പറഞ്ഞു.





Leave a Reply