April 18, 2024

കുരുമുളക് കർഷക സെമിനാർ സംഘടിപ്പിച്ചു

0
Img 20220116 184116.jpg
ഏച്ചോം: വയനാട് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏച്ചോം സിറ്റിസൺസ് ഹാളിൽ നടന്ന കുരുമുളക് കർഷ സെമിനാർ കർഷക കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് ഇ.പി.ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.വി.ബാബു അധ്യക്ഷത വഹിച്ചു. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ സസ്യ രോഗ ശാസ്ത്ര വിഭാഗം പ്രൊ. സി.കെ.യാമിനി വർമ്മക്ലാസ്സെടുത്തു. ശാസ്ത്ര സാങ്കേതിക സഹായത്തോടെ വയനാട്ടിൽ കുരുമുളക് കൃഷിയുടെ ഉത്പാദനക്ഷമത തിരിച്ച് കൊണ്ട് വരാൻ കഴിയുമെന്ന് യാമിനി വർമ്മ പറഞ്ഞു. ഇക്കാര്യത്തിൽ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൻ്റെ സഹായം ജില്ലയിലെ കർഷകർക്ക് ലഭ്യമാക്കുമെന്നും പ്രൊ. യാമിനി വർമ്മ പറഞ്ഞു. ആദി ആനന്ദ്, എ.സാവന്ത് എന്നിവർ ഗവേഷണ വിഷയം വിശദീകരിച്ചു. ഷിബു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. സുലേഖ വസന്ത രാജ്, പത്രോസ് പാതിരിച്ചാൽ, പി. സതിഷ് കുമാർ, ഹെലൻ മാത്യൂ, ജോസ് പീറ്റർ, കെ.ടി.ധർമ്മേഷ്, പി.സജി പയ്യംമ്പള്ളി, പി.ടി.ആനന്ദ്, വി.ടി.രാജു, സി.ജസ്റ്റിൻ ,എം.സജീവൻ, പി.ബിജു, സി.വിൻസെൻ്റ ,കെ – സനൽ ,എ.ജെയ്സൺ, കെ.ഗോവിന്ദൻ കുട്ടി, എസ്.ശശിധരൻ, കെ.മുരളീധരൻ, ടി.യു.കുര്യൻ, കെ. ബൈജു എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *