April 20, 2024

മന്ത്രി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

0
Img 20220118 134658.jpg
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. 
ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യമാണുള്ളത്. ഇതോടെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. സെക്രട്ടേറിയേറ്റ് ലൈബ്രറി അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ഭാഗികമായി അടച്ചിരിക്കുകയാണ്.
പോലീസ് സേനയിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 610 പോലീസുകാർക്ക് രോഗം ബാധിച്ചു. തിരുവനന്തപുരത്ത് മാത്രം എട്ട് സിഐമാർക്ക് അടക്കം 95 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ക്ലസ്റ്ററുകളായി കോവിഡ്
ശക്തിപ്പെടുന്ന ഘട്ടത്തിൽ
മറ്റന്നാൾ ചേരുന്ന
 അവലോകന യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *