September 23, 2026

പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി

0
IMG_20220119_151124.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തലപ്പുഴ: നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകിയ തലപ്പുഴ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ, 1998-2000 പ്ലസ് ടു ബാച്ചിന്റെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും പാലിയേറ്റിവ് ദിനാചാരണവും സ്കൂളിൽ വെച്ച് നടന്നു. “ചോമന്റെ തുടി” എന്ന പേരിൽ നടന്ന ചടങ്ങിൽ  പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും ഓർമ്മകൾ പങ്കിട്ടു. റഹിം ഫൈസൽ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം, തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ റഷീദ് മാസ്റ്റർ നിർവഹിച്ചു.
പൂർവ്വ അധ്യാപകരായ ജോർജ് മാസ്റ്റർ, മണികണ്ഠൻ മാസ്റ്റർ, ശശി മാസ്റ്റർ എന്നിവരെ ആദരിച്ചു.തലപ്പുഴ പാലിയേറ്റിവ് യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവരെ ആദരിക്കുകയും ഗ്രൂപ്പിലെ പ്രവാസി സുഹൃത്തുക്കളുടെ  ചാരിറ്റി ഫണ്ട് കൈമാറുകയും ചെയ്തു. ജോസഫ് സ്വാഗതവും നിയാസ് അയിനിക്കാടൻ നന്ദിയും പറഞ്ഞു. ഷാനവാസ്‌, ഷാജഹാൻ, അമീന, ഷീന എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *