പരിസ്ഥിതിക്ക് ദോഷമില്ലെങ്കിൽ തുരങ്ക പാതയെ എതിർക്കില്ല : ടി സിദ്ദിഖ് എം.എൽ.എ
കൽപ്പറ്റ : മേപ്പാടി കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയെ എതിർക്കില്ലെന്ന് കൽപ്പറ്റ എം.എൽ.എ ടി സിദ്ദിഖ് . പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുള്ള റിപ്പോർട്ടാണ് വരുന്നതെങ്കിൽ വികസനത്തിന് മുൻതൂക്കം നൽകിക്കൊണ്ട് പദ്ധതിയെ എതിർക്കില്ലെന്ന് ടി.സിദ്ദിഖ് എം.എൽ.എ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാടിനെ വികസന കുതിപ്പിലേക്ക് എത്തിക്കാൻ തുരങ്ക പാത
അനിവാര്യമാണ്.
തുരങ്കപ്പാതയെ പറ്റി പൊതുവായി രണ്ടഭിപ്രായം നിലനിൽക്കുന്നുണ്ട്.
എന്നാൽ പാരിസ്ഥിതിക പ്രശ്നമില്ലെങ്കിൽ തുരങ്ക പാതയെ എതിർക്കേണ്ട ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു. പദ്ധതിയുടെ പ്രായോഗികത സർക്കാർ തലത്തിലാണ് പരിശോധിച്ച് നടപ്പിലാക്കേണ്ടതെന്നും പദ്ധതിക്ക് ആവിശ്യമായുള്ള മറ്റ് കാര്യങ്ങൾ സർക്കാർ തലത്തിൽ പൂർത്തീകരിച്ച് മുന്നോട്ട് പോകുമ്പോൾ അതിനെതിരെ വികാതമായാ സമീപനം സ്വീകരിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.
എന്നാൽ കഴിഞ്ഞ ആഴ്ച പദ്ധതിയെ എതിർത്ത് കൊണ്ട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രംഗത്ത് വന്നിരുന്നു. വാർത്താ സമ്മേളനത്തിന് ശേഷം ഡി.സി.സി. പ്രസിഡണ്ടുമായി സംസാരിച്ചിരുന്നുവെന്നും പരിസ്ഥിതിക്ക് ദോഷമില്ലങ്കിൽ എതിർക്കേണ്ടതില്ല എന്നാണ് പാർട്ടി നിലപാട് എന്നും എം.എൽ.എ. പറഞ്ഞു.




Leave a Reply