May 6, 2024

ജന്തുജന്യ രോഗങ്ങൾ ബോധവത്കരണ ക്ലാസ്സ് നടത്തി

0
Img 20220119 152704.jpg
കൽപ്പറ്റ : ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ജന്തുജന്യരോഗങ്ങളും ഏകാരോഗ്യവും എന്ന വിഷയത്തിൽ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.  
മുനിസിപ്പൽ ചെയർപേഴ്സൺ മുജീബ് കേയംതൊടി പരിപാടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഹ്യൂം സെൻ്ററിലെ സോഷ്യൽ സയൻ്റിസ്റ്റായ ഡോ.സുമ ടി ആർ, കേരള വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. രതീഷ് ആർ എൽ എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
  “ഏകാരോഗ്യം ഏകലോകം ” എന്ന ആശയത്തിലൂന്നിക്കൊണ്ട്  നിലവിലുള്ള നമ്മുടെ ആരോഗ്യ നയസമീപനത്തിൽ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഉൾക്കൊള്ളിക്കേണ്ടത് എന്നതിനെപ്പറ്റിയാണ് യോഗത്തിൽ ചർച്ച ചെയ്തത്.
 മനുഷ്യകേന്ദ്രീകൃതമായ ഒരു നയസമീപനത്തിലൂടെ ആരോഗ്യത്തെ വീണ്ടെടുക്കാനാകില്ല. മറിച്ച് മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വം എന്നത് പ്രകൃതിയുടെയും മറ്റു ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വണ്‍ ഹെല്‍ത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്‍റെ സത്ത. ഇന്ന് ലോക ജന്തുജന്യരോഗ  ദിനം മുന്നോട്ട് വെക്കുന്നതും ഇതേ സന്ദേശം തന്നെയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *