April 20, 2024

പി.എസ്.സി. പരീക്ഷകള്‍ മാറ്റി

0
Img 20220121 190900.jpg
കൽപ്പറ്റ :  കോവിഡ് രോഗവ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി 23, 30 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍ പുതിയ തീയതികളിലേക്ക് മാറ്റി . 23 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 101/2019, 144/2021, 359/2020, 528/2019, 198/2021, 199/2021, 200/2021, 338/2020, 099/2019, 394/2020) തസ്തികകളുടെ പരീക്ഷ ജനുവരി 28 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 04.15 വരെയും 23 ന് ഉച്ചയ്ക്ക് ശേഷം 02.30 മുതല്‍ 04.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എജുക്കേഷന്‍ സര്‍വ്വീസിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പര്‍ 003/2019) തസ്തികയുടെ പരീക്ഷ ജനുവരി 27 ന് ഉച്ചയ്ക്ക് ശേഷം 02.30 മുതല്‍ 04.15 വരെയും നടക്കും. 30 ന് നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 211/2020) തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.15 വരെയും മാറ്റിയതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. പരീക്ഷ സംബന്ധിച്ച ടൈംടേബിള്‍ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. വയനാട് ജില്ലയില്‍ പരീക്ഷാകേന്ദ്രം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരത്തേ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പുതിയ തീയ്യതിയില്‍ മുന്‍ നിശ്ചയിച്ച അതേ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത എസ്.എം.എസും പ്രൊഫൈല്‍ മെസേജും നല്‍കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *