April 26, 2024

ജില്ലയിലെ പുതുക്കിയ നിയന്ത്രണങ്ങൾ

0
Img 20220121 191046.jpg
 കൽപ്പറ്റ : വയനാട് ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
*രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത, സാമുദായിക പൊതുപരിപാടികൾ പൊതു ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയിൽ അനുവദിക്കില്ല . 
* മതപരമായ ചടങ്ങുകളിൽ പൊതുജനങ്ങൾ ഓൺലൈനായി മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ . 
* വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ . 
* 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമാണ് അനുമതി. ഈ ദിവസങ്ങളിൽ ഹോട്ടലുകൾ, റസ്റ്റോറൻറ് , ബേക്കറികൾ എന്നിവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയില്ല . ഹോം ഡെലിവറി, ടേക്ക് എവേ എന്നിവ മാത്രമേ അനുവദിക്കുകയുള്ളൂ . ഇത്തരത്തിലുള്ള ഉള്ള സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ആയിരിക്കും. 
* മാളുകളിലെ എല്ലാ ഷോപ്പുകളിലും സാനിറ്റൈസർ , തെർമൽ സ്ക്കാനർ എന്നിവ ഉപയോഗിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. 
*കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയും സെക്ടറൽ മജിസ്ട്രേറ്റ്മാരും ഉറപ്പുവരുത്തണം.
* കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യൻ പകർച്ചവ്യാധി നിയമപ്രകാരവും നിയമ നടപടി സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *