April 27, 2024

പി എ മുഹമ്മദ് ആധുനിക വയനാടിന്റെ ശില്പിഃ ജുനൈദ് കൈപ്പാണി

0
Img 20220121 200930.jpg
കൽപ്പറ്റഃ1980ൽ നായനാർ സർക്കാർ വയനാട് ജില്ല രൂപീകരിക്കുമ്പോൾ അതിൻ്റെ പിന്നിൽ പ്രവർത്തിച്ചതിലെ
പ്രമുഖനായിരുന്ന പി എ മുഹമ്മദ്,ആധുനിക വയനാടിന്റെ ശില്പികളിൽ ഒരാളായിരുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ജനതാദൾ എസ് നേതാവുമായ ജുനൈദ് കൈപ്പാണി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ജില്ലാ രൂപീകരണത്തിനുശേഷം
വയനാട്ടിൽ ഇന്നുവരെയുണ്ടായ
എല്ലാ മുന്നേറ്റങ്ങളിലും
പി എ യുടെ പരിശ്രമവും സാന്നിധ്യവും 
അധ്വാനവുമുണ്ട്. 
തൊഴിലാളികൾക്കും കർഷകർക്കും
ആദിവാസി വിഭാഗങ്ങൾക്കുമായി
നടത്തിയ പോരാട്ടങ്ങൾ
അതുല്യമാണ്.
പരന്ന വായനയും
അറിവും വയനാടിന് വേണ്ടി വിനിയോഗിച്ച പി.എ എന്നും ജന ഹൃദയങ്ങളിൽ ജീവിക്കുമെന്നും ജുനൈദ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *